
മോസ്കോ: യുക്രെയിനിൽ കരിങ്കടൽ തീരത്തെ തുറമുഖങ്ങളിലുണ്ടായിരുന്ന അഞ്ച് കപ്പലുകളെ ആക്രമിച്ചെന്ന് റഷ്യ. യുക്രെയിൻ സൈന്യത്തിന് ആയുധം അടക്കം എത്തിച്ചെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ഒഡേസ തുറമുഖത്ത് ഇന്ധന സംഭരണ ടാങ്കുകൾക്കും സൈന്യത്തിന്റെ ആയുധ ഡിപ്പോയ്ക്കും നേരെ റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ വ്യാപക നാശനഷ്ടമുണ്ടായി. അതേ സമയം, ആക്രമിക്കപ്പെട്ട കപ്പലുകളുടെ പേരോ ആളപായം സംബന്ധിച്ച വിവരങ്ങളോ ലഭ്യമായിട്ടില്ല. മുമ്പുണ്ടായ സമാന ആക്രമണങ്ങളിൽ ഇന്ത്യൻ നാവികർ അടക്കം കൊല്ലപ്പെട്ടിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |