SignIn
Kerala Kaumudi Online
Wednesday, 26 August 2026 12.24 PM IST

പാകിസ്ഥാനിലെ  സർക്കാർ ആശുപത്രിയിൽ  തീപിടിത്തം; 15നവജാതശിശുക്കൾ  മരിച്ചു

READ ENGLISH VERSION
pakistan

പാകിസ്ഥാനിലെ തീപിടിത്തം ഉണ്ടായ സർക്കാർ ആശുപത്രിയിൽ രക്ഷാപ്രവർത്തനം നടത്തുന്നു

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ സർക്കാർ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 15 നവജാതശിശുക്കൾ മരിച്ചു. ഇസ്ലാമാബാദിലെ പാകിസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആശുപത്രിയിലെ മൂന്നാം നിലയിലെ ഗൈനക്കോളജി വാർഡിലാണ് തീപിടിത്തമുണ്ടായത്.

ഇന്ന് രാവിലെ 6.15നാണ് അപകടം ഉണ്ടായത്. വാർഡിലുണ്ടായിരുന്ന 16 കുട്ടികളിൽ 15പേരും മരിച്ചു. ഒരു കുഞ്ഞിനെ മാത്രമാണ് രക്ഷിക്കാനായതെന്ന് പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എയർ കണ്ടീഷണർ കംപ്രസർ പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായതതെന്നാണ് വിവരം.

തുടർന്ന് തീ ആളിപ്പടരുകയായിരുന്നു. കെട്ടിടത്തിലെ ചില്ലുകൾപൊട്ടിച്ചാണ് അഗ്നിശമനസേന അകത്തുകടന്ന് രക്ഷാപ്രവർത്തനം നടത്തിയത്. നിലവിൽ തീ നിയന്ത്രണവിധേയമാണ്. അപകടത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

English Summary

A fire at a government hospital in Islamabad, Pakistan, has reportedly killed 15 newborn babies. The fire broke out in the gynaecology ward on the third floor of the Pakistan Institute of Medical Sciences (PIMS). According to local media reports, 16 babies were in the ward, with only one rescued. The fire is suspected to have been caused by an air-conditioner compressor explosion.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ISLAMABAD HOSPITAL FIRE, PAKISTAN HOSPITAL FIRE, NEWBORN BABIES KILLED, 15 NEWBORNS DEAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360