SignIn
Kerala Kaumudi Online
Friday, 16 October 2026 6.28 AM IST

വെട്രിമാരൻ ചിത്രത്തിൽ അജിത്ത്

s

വെട്രിമാരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അജിത്ത് നായകൻ. ആർ.എസ് ഇൻഫോടെയ്‌ൻമെന്റ് ബാനറിൽ എൽറെഡ് കുമാറാണ് നിർമ്മാണം. വെട്രിമാരൻ ചിത്രങ്ങളായ വിടുതലൈ ഒന്നും രണ്ടും ഭാഗങ്ങളുടെ നിർമ്മാണ കമ്പനിയാണ് ആർ.എസ് ഇൻഫോടെയ്ൻമെന്റ്. വിടുമുയർച്ചിയുടെ ചിത്രീകരണത്തിലാണ് അജിത്. ഏകെ 63 കൂടി പൂർത്തിയാക്കിയ ശേഷമാണ് 64-ാം ചിത്രത്തിനായി വെട്രിമാരനൊപ്പം അജിത് ഒന്നിക്കുക.അതേസമയം വിടുതലൈ 2 ന്റെ ചിത്രീകരണത്തിലാണ് വെട്രിമാരൻ. ഇൗമാസം അവസാനത്തോടെ ചിത്രീകരണം പൂർത്തിയാവും. സൂര്യ നായകനാവുന്ന വാടിവാസൽ, വിടുതലൈ റിലീസ് ചെയ്ത ശേഷം ചിത്രീകരണം ആരംഭിക്കും. ജെല്ലിക്കെട്ട് പശ്ചാത്തലമാക്കി ഒരുങ്ങുന്ന ചിത്രത്തിന് കാളക്കൊപ്പം സൂര്യ പരിശീലനം പൂർത്തിയാക്കിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY