SignIn
Kerala Kaumudi Online
Thursday, 24 September 2026 3.44 PM IST

ആന്റണിയെ ഏറ്റെടുത്ത് കുടുംബപ്രേക്ഷകർ; മികച്ച പ്രതികരണങ്ങളുമായി ചിത്രം തിയേറ്ററുകളിൽ

antony

ജോഷി-ജോജു കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘ആന്റണി’ കുടുംബപ്രേക്ഷകർ ഏറ്റെടുത്ത് മികച്ച അഭിപ്രായങ്ങളോടെ മുന്നേറുന്നു. ഡിസംബർ ഒന്നിനാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. സിനിമ വൻ ഹിറ്റിലേയ്ക്ക് കുതിക്കുന്ന അവസരത്തെയും സിനിമ കാണാനെത്തുന്നവരുടെ 35 ശതമാനം ഓഡിയൻസ് ഒക്യുപൻസി കൂടിയ സാഹചര്യത്തെയും തുടർന്ന് തിയേറ്റർ ഷോകളുടെ എണ്ണം വർദ്ധിപ്പിച്ചിരിക്കുകയാണ്.

കേരള ബോക്സോഫീസ് ട്വിറ്ററിൽ പങ്കുവച്ചതനുസരിച്ച് ഹിറ്റ് ചാർട്ടിലേയ്ക്ക് നീങ്ങുന്ന ‘ആന്റണി’ 2023ലെ മികച്ച ചിത്രങ്ങളിൽ ഇടം നേടുമെന്ന് നിസംശയം പറയാം. കുടുംബപ്രേക്ഷകരെ പരിഗണിച്ച്, മാസ്സ് ആക്ഷൻ രംഗങ്ങളോടൊപ്പം ഇമോഷണൽ എലമെന്റ്സും ഉൾപ്പെടുത്തി ഒരുക്കിയ ഫാമിലി-മാസ്സ്-ആക്ഷൻ മൂവിയാണിത്. റിലീസ് ചെയ്ത് മൂന്നാം ദിനത്തിൽ ആറ് കോടിയാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്.

നെക്സ്റ്റൽ സ്റ്റുഡിയോസ്, അൾട്രാ മീഡിയ എന്റർടൈൻമെന്റ് എന്നിവയോടൊപ്പം ചേർന്ന് ഐൻസ്റ്റിൻ മീഡിയയുടെ ബാനറിൽ ഐൻസ്റ്റിൻ സാക് പോൾ നിർമ്മിച്ച ഈ ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ് ‘സരിഗമ’യും തിയേറ്റർ വിതരണാവകാശം ഡ്രീം ബിഗ് ഫിലിംസുമാണ്. ജോജുവിന് പുറമെ ചെമ്പൻ വിനോദ്, നൈല ഉഷ, കല്യാണി പ്രിയദർശൻ, ആശ ശരത് എന്നിവർ സുപ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിന്റെ തിരക്കഥ രാജേഷ് വർമ്മയുടെതാണ്.

ഛായാഗ്രഹണം: രണദിവെ, ചിത്രസംയോജനം: ശ്യാം ശശിധരൻ, സംഗീതം: ജേക്സ് ബിജോയ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, കലാസംവിധാനം: ദിലീപ് നാഥ്, വസ്ത്രാലങ്കാരം: പ്രവീൺ വർമ്മ, മേക്കപ്പ്: റോണക്സ് സേവ്യർ, സ്റ്റിൽസ്: അനൂപ് പി ചാക്കോ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സിബി ജോസ് ചാലിശ്ശേരി, ആക്ഷൻ ഡയറക്ടർ: രാജശേഖർ, ഓഡിയോഗ്രാഫി: വിഷ്ണു ഗോവിന്ദ്, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: ഷിജോ ജോസഫ്, സഹ നിർമാതാക്കൾ: സുശീൽ കുമാർ അഗ്രവാൾ, രജത്ത് അഗ്രവാൾ, നിതിൻ കുമാർ, ഗോകുൽ വർമ്മ & കൃഷ്ണരാജ് രാജൻ, ഡിജിറ്റൽ പ്രമോഷൻ: ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്, പിആർഒ: ശബരി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ANTONY, MOVIE, JOSHY, JOJUGEORGE, KALYANI PRIYADARSHAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY