SignIn
Kerala Kaumudi Online
Wednesday, 18 February 2026 6.18 PM IST

വന്യമൃഗ സംരംക്ഷണത്തിന് റിലയൻസ് വൻതാര 

Increase Font Size Decrease Font Size Print Page
vantara

കൊച്ചി: വന്യമൃഗങ്ങളുടെ പുനരധിവാസത്തിനായി റിലയൻസ് ഇൻഡസ്ട്രീസും റിലയൻസ് ഫൗണ്ടേഷനും വൻതാര (സ്റ്റാർ ഓഫ് ദ ഫോറസ്റ്റ്) പദ്ധതി പ്രഖ്യാപിച്ചു. ഇന്ത്യയിലും വിദേശത്തുമുള്ള പരിക്കേറ്റതും, പീഡിപ്പിക്കപ്പെടുന്നതുമായ മൃഗങ്ങളുടെ രക്ഷാപ്രവർത്തനം, ചികിത്സ, പരിചരണം, പുനരധിവാസം എന്നിവയ്ക്കാണ് ഈ പദ്ധതി. ഗുജറാത്തിലെ റിലയൻസിന്റെ ജാംനഗർ റിഫൈനറി കോംപ്ലക്‌സിന്റെ ഗ്രീൻ ബെൽറ്റിനുള്ളിൽ 3000 ഏക്കറിലധികം സ്ഥലത്ത് ആരംഭിക്കുന്ന വൻതാര ആഗോളതലത്തിൽ സംരക്ഷണ പ്രവർത്തനത്തനമാണ് ലക്ഷ്യമിടുന്നത്. മൃഗസംരക്ഷണത്തിലും ക്ഷേമത്തിലും മുൻനിര വിദഗ്ധരുമായി ചേർന്ന് വനത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ച് മൃഗങ്ങൾക്ക് പ്രകൃതിദത്തവും സമ്പുഷ്ടവും സമൃദ്ധവും ഹരിതവുമായ ആവാസ വ്യവസ്ഥ ഒരുക്കും.

റിലയൻസ് ഇൻഡസ്ട്രീസ്, റിലയൻസ് ഫൗണ്ടേഷൻ എന്നിവയുടെ ഡയറക്ടർ അനന്ത് അംബാനിയുടെ നേതൃത്വത്തിലാണ് പദ്ധതി തുടങ്ങുന്നത്.

TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY