SignIn
Kerala Kaumudi Online
Sunday, 20 September 2026 2.13 AM IST

പ്രവാസികൾക്ക് തണലായൊരു രാജ്യമാണ് 5ജി കണക്‌ടിവിറ്റിയിൽ മുന്നിൽ, ഇന്ത്യയുടെ വളർച്ചയും ഒട്ടും മോശമല്ല

5g

2022 ഒക്‌ടോബർ മാസത്തിലാണ് ഇന്ത്യയിൽ 5ജി നെറ്റ്‌വർക്ക് ആരംഭിച്ചത്. അതിവേഗ ഇന്റർനെറ്റ് സംവിധാനത്തിന്റെ ഗുണങ്ങൾ രാജ്യത്താകെ നൽകുന്നതിന് വിപ്ളവകരമായ ആരംഭമാണ് അന്നുണ്ടായത്. വേഗതയുണ്ടെങ്കിലും ലോകത്തിൽ ഏറ്റവും വേഗതയേറിയ 5ജി നെറ്റ്‌വർക്ക് പക്ഷെ ഇന്ത്യയിലല്ല. അത് യുഎഇയിലാണ്. എത്തിസലാട് ആന്റ് യു.എ.ഇ കമ്പനിയാണ് തങ്ങളുടെ നെറ്റ്‌വർക്കാണ് ലോകത്ത് ഏറ്റവും വേഗമേറിയതെന്ന് അറിയിച്ചത്.

മേയ് 13ന് നടന്ന സമീന ലീഡേഴ്‌സ് സമ്മിറ്റിൽ 30.5 ജിബിപിഎസ് സ്‌പീഡാണ് എത്തിസലാട് ആന്റ് യു.എ.ഇ കമ്പനിക്ക് അവതരിപ്പിക്കാൻ കഴിഞ്ഞത്. 30.5 ജിബിബിഎസ് നെറ്റ്‌‌വർക്ക് സ്‌പീഡിൽ ഹൈബാൻഡ് മിഡ് ബാൻഡ് സ്‌പെക്‌ട്രങ്ങളിൽ വിജയകരമായി അവതരിപ്പിച്ചു. ലോകത്തിലേറ്റവും വേഗതയേറിയ 5ജി നെറ്റ്‌വർക്ക് എന്ന അംഗീകാരം സന്തോഷം നൽകുന്നെന്ന് കമ്പനി പ്രതികരിച്ചു. 5ജി നെറ്റ്‌വർക്കിലൂടെ ഉപഭോക്താക്കൾക്ക് പ്രീമിയം ഡിജിറ്റൽ അനുഭവം നൽകുകയാണെന്നും 2030ഓടെ 6ജിയിലേക്കെത്തുമെന്നും എത്തിസലാട് ആന്റ് യു.എ.ഇ കമ്പനി അറിയിക്കുന്നു.

നിലവിൽ 5ജി സേവനം നൽകുന്ന ആദ്യ 10 രാജ്യങ്ങളുടെ സ്ഥാനത്തിൽ വലിയ മാറ്റമുണ്ട്. ദക്ഷിണ കൊറിയയെ മറികടന്ന് യുഎഇയാണ് 5ജി നെറ്റ്‌വർക്ക് നൽകുന്നതിൽ ഒന്നാമത്. പിന്നാലെയായി മലേഷ്യ, ഇന്ത്യ,ഡൊമിനിക്കൻ റിപബ്ളിക് എന്നീ രാജ്യങ്ങൾ ഉണ്ട്. എന്നാൽ 5ജി ഉപഭോക്താക്കളുടെ നെറ്റ് പ്രൊമോട്ടർ സ്‌കോറിൽ (എൻ.പി.എസ്) ഇടിവുണ്ടായിട്ടുണ്ട്. ഇതിന് കാരണം വിവിധ കമ്പനികൾ 5ജിയെക്കുറിച്ച് നൽകിയ പരസ്യത്തിലെ വേഗതയും നൽകുന്ന വേഗതയും തമ്മിൽ വലിയ വ്യത്യാസമുണ്ട് എന്നതു‌തന്നെ.

അതേസമയം ഇന്ത്യയിലെ നെറ്റ്‌വർക്ക് വേഗത്തിലും വ്യത്യാസമുണ്ട്. 2022ൽ ഊക്‌ല പുറത്തുവിട്ട റിപ്പോർട്ടിൽ ഇന്ത്യ 113-ാം സ്ഥാനത്തായിരുന്നു. എന്നാൽ 5ജി നെറ്റ്‌വർക്ക് ഉപഭോഗത്തിൽ ഇന്ത്യ 14-ാം സ്ഥാനത്ത് എത്തിയിട്ടുണ്ട്. ഇതൊരു മികച്ച പുരോഗതിയായാണ് വിലയിരുത്തുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 5G, ETISALAT, WORLDS FASTEST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY