SignIn
Kerala Kaumudi Online
Saturday, 19 September 2026 6.22 PM IST

അരിയും ഗോതമ്പും പോലൊരു ധാന്യം, തോരൻ വച്ചാൽ അസാദ്ധ്യ രുചി

horse-gram
മുതിര തോരൻ

ധാരാളം പോഷകങ്ങളാൽ സമ്പന്നമായ ചെറുധാന്യമാണ് മുതിര. ഉയർന്ന അളവിൽ നാരുകളും പ്രോട്ടീനും അടങ്ങിയിട്ടുള്ളതിനാൽ ഇത് ഭക്ഷണത്തിൽ പതിവായി ഉൾപ്പെടുത്തുന്നത് ശരീരഭാരം കുറയാൻ സഹായിക്കും. കൂടാതെ രക്തത്തിലെ ഗ്ളൂക്കോസിന്റെ അളവ് കുറയ്ക്കാനും ഇൻസുലിൻ പ്രതിരോധം മെച്ചപ്പെടുത്താനും മുതിര ഫലപ്രദമാണ്. ഇത്തരത്തിൽ ഏറെ ഗുണങ്ങളുള്ള മുതിരകൊണ്ട് ഏറെ രുചികരമായ തോരൻ ഉണ്ടാക്കാം.

ആവശ്യമായ ചേരുവകൾ

  • മുതി‌ര - ഒരു കപ്പ്
  • ചുവന്നുള്ളി - 10 എണ്ണം
  • വെളുത്തുള്ളി - ആറ്
  • മഞ്ഞൾപ്പൊടി - അര ടീസ്‌പൂൺ
  • വറ്റൽമുളക് ചതച്ചത് - ഒരു ടേബിൾസ്‌പൂൺ
  • തേങ്ങ ചിരകിയത് - ആറ് ടേബിൾസ്‌പൂൺ
  • വെളിച്ചെണ്ണ - ഒന്നര ടീസ്‌പൂൺ
  • കടുക് - ഒരു ടീസ്‌പൂൺ
  • കറിവേപ്പില - രണ്ട് തണ്ട്
  • ഉപ്പ് - ആവശ്യത്തിന്
  • വെള്ളം - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം തേങ്ങയും ചുവന്നുള്ളിയും ചതച്ചെടുക്കണം. ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുക്, കറിവേപ്പില, ചുവന്നുള്ളി, വെളുത്തുള്ളി എന്നിവ വഴറ്റുക. ഇതിലേയ്ക്ക് മഞ്ഞൾപ്പൊടിയും വറ്റൽ മുളക് ചതച്ചതും ചേർത്ത് ഇളക്കണം. ഇനി വേവിച്ച മുതിരയും ആവശ്യത്തിന് ഉപ്പും തേങ്ങ ചതച്ചതും ചേർക്കണം. ആവശ്യത്തിന് വെള്ളമൊഴിച്ച് പത്ത് മിനിട്ട് അടച്ചുവച്ച് വേവിക്കുക. മുതിരത്തോരൻ റെഡി. ചോറിനൊപ്പവും ചപ്പാത്തിക്കൊപ്പവും മുതിര തോരൻ ബെസ്റ്റ് കോമ്പിനേഷനാണ്.

English Summary

Horse gram (മുതിര) is a nutritious legume rich in protein and fiber. The article suggests it may support weight management and blood-glucose control. It also provides a recipe for horse gram thoran using coconut, shallots, garlic, spices, mustard, curry leaves and coconut oil, cooked together and served with rice or chapati.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MUTHIRA THORAN RECIPE, HORSE GRAM THORAN, KERALA THORAN RECIPE, മുതിര തോരൻ, മുതിര വിഭവം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE