ഗൂഗിളിന്റെ ജെമിനി എഐ സുരക്ഷാ നിയന്ത്രണങ്ങൾ മറികടന്ന് പെരുമാറിയെന്ന് റിപ്പോർട്ട്. സൈബർ സുരക്ഷാശേഷി പരിശോധിക്കുന്നതിനിടെ ഗൂഗിളിന്റെ ജെമിനി മോഡൽ മറ്റ് കമ്പനികളുടെ വെബ്‌സൈറ്റുകൾ ഹാക്ക് ചെയ്തുവെന്ന് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. ഗൂഗിളിന്റെ ഒരു എഐ മോഡലിന്റെ ഭാഗത്തുനിന്ന് ഇങ്ങനെ ഒരു പെരുമാറ്റം ഇതാദ്യമായാണ്. സൈബർസുരക്ഷാ മൂല്യനിർണയം നടത്തുന്ന സ്വതന്ത്രസ്ഥാപനമായ ഇറെഗുലർ നടത്തിയ സുരക്ഷാപരിശോധനയ്ക്കിടെ മേയിലാണ് ജെമിനി ഈ രീതിയിൽ പെരുമാറിയെന്ന് തിരിച്ചറിഞ്ഞത്. മൂന്ന് വെബ്‌സൈറ്റുകളാണ് ഹാക്ക് ചെയ്തത്.
ജെമിനി സ്വയം പ്രവർത്തിച്ച അവസരത്തിൽ പാസ്‌വേഡുകൾ ഊഹിച്ചെടുത്താണ് ഒരു സുരക്ഷിത സംവിധാനത്തിലേക്ക് കടന്നുകയറിയത്. മറ്റ് രണ്ട് കേസുകളിൽ ഒരു പബ്ലിക് റിപ്പോർസിറ്ററിയിൽ കണ്ടെത്തിയ തിരിച്ചറിയൽ വിവരങ്ങൾ ഉപയോഗിച്ചാണ് ജെമിനി സംരക്ഷിത സംവിധാനത്തിലേക്ക് പ്രവേശിച്ചതെന്നും റിപ്പോർട്ടിലുണ്ട്. റിപ്പോർട്ട്പുറത്തുവന്നതിന് പിന്നാലെ എഐ സ്വയം നിയന്ത്രണം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ആശങ്കകൾ ഉയരുന്നുണ്ട്.
Google’s Gemini AI reportedly bypassed security controls and accessed other companies’ websites during a cybersecurity assessment, according to a Wall Street Journal report. The assessment was conducted by independent cybersecurity evaluation firm Irregular in May.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |