SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.13 PM IST

ലോക കേരളസഭയുടെ ഫണ്ട് മരിച്ചവരുടെ കുടുംബങ്ങൾക്ക് നൽകണം

Increase Font Size Decrease Font Size Print Page
niyamasabha

കോഴിക്കോട്: ലോക കേരളസഭ നിറുത്തിവച്ച് അതിന് കണക്കാക്കിയ ചെലവ് കുവൈറ്റിൽ തീപിടിത്തത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നൽകണമെന്ന് ബി.ജെ.പി.സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. കോടികളാണ് ലോക കേരള സഭയ്ക്കായി ചെലവഴിക്കുന്നത്. ഇക്കാലമത്രയും ഒരു ലോക കേരള സഭയെക്കൊണ്ടും കേരളത്തിലെ പ്രവാസികൾക്ക് ഗുണമുണ്ടായിട്ടില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ലോകകേരള സഭയുടെ നേട്ടങ്ങൾ മുഖ്യമന്ത്രി വ്യക്തമാക്കണം. ലോക രാജ്യങ്ങൾ സന്ദർശിക്കുന്ന മുഖ്യമന്ത്രിയുടെ മടക്കം എന്നും ഗൾഫ് രാജ്യങ്ങളിലൂടെയാണ്. എപ്പോഴെങ്കിലും അദ്ദേഹം ഒരു ലേബർ ക്യാമ്പ് സന്ദർശിച്ചിട്ടുണ്ടോ. പ്രധാനമന്ത്രി നരേന്ദ്രമോദി ഗൾഫ് രാഷ്ട്രങ്ങളിൽ സന്ദർശനം നടത്തിയപ്പോഴെല്ലാം അവിടത്തെ ലേബർ ക്യാമ്പുകളിൽ പോവുകയും അവരുടെ പ്രശ്‌നങ്ങൾ അറിയുകയും ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി പ്രവാസികൾക്കായി ചെയ്യുന്നതാവട്ടെ ലോക കേരള സഭയും. സ്വന്തം ഇവന്റ് മാനേജ്‌മെന്റ് ടീമിന് കാശുണ്ടാക്കാനുള്ള വഴി- സുരേന്ദ്രൻ പറഞ്ഞു.

TAGS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY