SignIn
Kerala Kaumudi Online
Thursday, 05 November 2026 5.48 AM IST

കസകസ : തെക്ക് വടക്ക് ഫസ്റ്റ് ലുക്ക്

thekk-vadakk

സുരാജ് വെഞ്ഞാറമൂട് വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രേംശങ്കർ സംവിധാനം ചെയ്യുന്ന തെക്ക് വടക്ക് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. വിനായകനും, സുരാജ് വെഞ്ഞാറമൂടും ആഘോഷമായി ഡാൻസ് ചെയ്യുന്നതാണ് പോസ്റ്റർ. കസകസ എന്നാണ് ഹാഷ്ടാഗ്. റിട്ടയേർഡ് കെ.എസ്.ഇ.ബി എഞ്ചിനീയർ മാധവനായാണ് വിനായകൻ വേഷമിടുന്നത്. സുരാജ് അരിമില്ല് ഉടമ ശങ്കുണ്ണിയും. കോട്ടയം രമേഷ്, മെറിൻ ജോസ്, മെൽവിൻ ജി ബാബു, ഷമീർ ഖാൻ, വിനീത് വിശ്വം, സ്‌നേഹ, ശീതൾ, മഞ്ജുശ്രീ, ബാലൻ പാലക്കൽ, ജെയിംസ് പാറക്കൽ എന്നിവരാണ് മറ്റ് താരങ്ങൾ. ക്യാമറ: സുരേഷ് രാജ്. തിരക്കഥ: എസ്. ഹരീഷാണ്, ഗാനങ്ങൾ: ലക്ഷ്മി ശ്രീകുമാർ. അഞ്ജനാ ടാക്കീസ്, ആന്റ് വാർസ് സ്റ്റുഡിയോസിന്റെ ബാനറിൽ അഞ്ജനാ ഫിലിപ്പ്, വി.എ. ശ്രീകുമാർ മേനോൻ എന്നിവർ ചേർന്നാണ് നിർമ്മാണം. പി.ആർ.ഒ. വാഴൂർ ജോസ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY