
തമിഴ് സിനിമയിലെ എക്കാലത്തെയും സൂപ്പർഹിറ്റ് ചിത്രങ്ങളിലൊന്നായ ‘ജെന്റിൽമാൻ’ റീ റിലീസ് ചെയ്യുന്നതിന്റെ ഭാഗമായി പുതിയ പോസ്റ്റർ അണിയറ പ്രവത്തകർ പുറത്തിറക്കി. 4K അൾട്രാ എച്ച്ഡി ദൃശ്യാനുഭവത്തോടെയും 7.1 സറൗണ്ട് സൗണ്ട് ആധുനിക ശബ്ദമികവോടെയും ഡിസംബർ 11ന് ചിത്രം ലോകവ്യാപകമായി പ്രദർശനത്തിന് എത്തും . സംവിധായകൻ എസ്. ഷങ്കറിന്റെ ആദ്യ സംവിധാന സംരംഭമായ ജെന്റിൽമാൻ 1993ൽ പുറത്തിറങ്ങിയ ബ്രഹ്മാണ്ഡ ചിത്രമായിരുന്നു . ആക്ഷൻ കിംഗ് അർജുൻ നായകനായി എത്തിയ ചിത്രം . മികച്ച ആക്ഷൻ രംഗങ്ങളും പ്രണയവും സാമൂഹിക പ്രസക്തിയുള്ള പ്രമേയവും ഒത്തുചേർന്ന ചിത്രം ഇന്നും സിനിമാപ്രേമികളുടെ പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണ്. എ.ആർ. റഹ്മാൻ ഒരുക്കിയ എക്കാലത്തെയും ഹിറ്റ് ഗാനങ്ങളും വീണ്ടും തിയേറ്ററിൽ ആസ്വദിക്കാനുള്ള അവസരമാണ് ഒരുങ്ങുന്നത്. ജെന്റിൽമാൻ ഫിലിം ഇന്റർനാഷണലിന്റെ ബാനറിൽ കെ.ടി. കുഞ്ഞുമോൻ നിർമ്മിച്ച ചിത്രത്തിൽ മധുബാല, വിനീത്, എം.എൻ.നമ്പ്യാർ ,രാജൻ. പി. ദേവ്, ചരൺ രാജ്, അജയ് രത്നം, ശുഭശ്രീ, ഗൗണ്ടമണി, സെന്തിൽ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തി . പ്രഭു ദേവയും ഗൗതമിയും നൃത്തം വെച്ച ' ചിക്കു പുക്ക് റെയിലെ ' ഗാനരംഗം തലമുറകളെ താണ്ടി ഇന്നും ആസ്വദിക്കപ്പെടുന്നു . തോട്ടാ ധരണി കലാസംവിധാനവും , വി.ടി. വിജയൻ, ബി. ലെനിൻ എന്നിവർ എഡിറ്റിംഗും നിർവഹിച്ചു.. ഗ്രേസ് ഫിലിം മീഡിയയുടെ ബാനറിൽ അനിൽ കുമാറാണ് വിതരണം. പി.ആർ. ഒ: നിയാസ് നൗഷാദ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |