SignIn
Kerala Kaumudi Online
Tuesday, 03 November 2026 4.36 PM IST

'മൂന്ന് തവണ ഞങ്ങൾ ചോദിച്ചു, പക്ഷേ നസ്രിയ അത് നിരസിച്ചു, ഇത് നാലാം ശ്രമം'; വെളിപ്പെടുത്തലുമായി സൂര്യ

surya
സൂര്യ നസ്രിയ

സൂര്യ നായകനായി ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ‘സീൻ’ നവംബർ ആറിനാണ് തിയേറ്ററുകളിലെത്തുന്നത്. 12 വർഷത്തിനുശേഷം നസ്രിയ തമിഴിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണ് സീൻ. കൂടാതെ മലയാളി താരം നസ്ലിനും ചിത്രത്തിൽ വില്ലനായി എത്തുന്നുണ്ട്.

ഇപ്പോഴിതാ ചിത്രത്തിന്റെ പ്രമോഷനിടെ സൂര്യ നസ്രിയയെക്കുറിച്ചു പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മൂന്ന് തവണ നായികയാകാനുള്ള ക്ഷണം നസ്രിയ നിരസിച്ചെന്നും നാലാം തവണയാണ് 'സീനി'ലേക്ക് ക്ഷണം സ്വീകരിച്ചതെന്നുമാണ് സൂര്യ പറഞ്ഞത്. ഈ സമയം നസ്രിയയും സദസിലുണ്ടായിരുന്നു.

'എനിക്ക് നസ്രിയയ്‌ക്കൊപ്പം അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. മൂന്നുതവണ ഞങ്ങൾ ചോദിച്ചു. മൂന്നുതവണയും അവർ അത് നിരസിച്ചു. നാലാം തവണയാണ് നസ്രിയ. പക്ഷേ അത് സാരമില്ല. 10 വർഷത്തോളം നസ്രിയ പല സംവിധായകരോടും നടന്മാരോടും നോ പറഞ്ഞിട്ടുണ്ടെന്ന് അറിയാം. ഒടുവിൽ എന്റെ സിനിമയ്ക്ക് യെസ് പറഞ്ഞതിന് നന്ദി. നസ്രിയയിലെ അഭിനേതാവിനെ എനിക്ക് ഏറെ ഇഷ്ടമാണ്. നസ്രിയയുടെ ആത്മവിശ്വാസത്തെയും കൃത്യതയെയും എനിക്ക് ഇഷ്ടമാണ്. നസ്രിയ ഒരു നാച്ച്വറൽ സ്റ്റാറാണ്. 'സീനി'ലെ മായ എന്ന കഥാപാത്രത്തെ മനോഹരമാക്കിയിട്ടുണ്ട് അവർ. സിനിമ കണ്ടാൽ അത് നിങ്ങൾക്ക് മനസിലാകും' - സൂര്യ പറഞ്ഞു.


നസ്ലിന്റെ തമിഴ് അരങ്ങേറ്റം ആണ് സീൻ. ആനന്ദ് രാജ്, ലാൽ, രാജ് പ്രിയൻ എന്നിവരും നിർണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മലയാളത്തിന്റെ സുഷിൻ ശ്യാം ആണ് ഈണം. ജ്യോതികയും സൂര്യയും ചേർന്നാണ് നിർമ്മാണം. സഹനിർമ്മാതാവ് ജയശ്രീ ദാമോദൻ.

English Summary

Actor Suriya has revealed that Nazriya Nazim turned down the opportunity to act in his film three times before agreeing on the fourth offer. Directed by Jithu Madhavan, the film 'Seen' is scheduled to hit theatres on November 6.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SURIYA, NAZRIYA NAZIM, SEEN MOVIE, JITHU MADHAVAN, NAZRIYA TAMIL COMEBACK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY