SignIn
Kerala Kaumudi Online
Wednesday, 26 August 2026 4.10 PM IST

മെെനാഗപ്പള്ളി കാർ അപകടം; രണ്ടാം പ്രതി ഡോ. ശ്രീക്കുട്ടിക്ക് ജാമ്യം നൽകി കോടതി

READ ENGLISH VERSION
sreekkutty

കൊല്ലം: കൊല്ലം മെെനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരിയെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതി ഡോ. ശ്രീകുട്ടിക്ക് ജാമ്യം. കൊല്ലം പ്രിൻസിപ്പൽ സെക്ഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസിൽ ശ്രീക്കുട്ടിക്കെതിരെ പ്രേരണാകുറ്റമാണ് ചുമത്തിയിരിക്കുന്നത്. ശനിയാഴ്ച ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായിരുന്നു. നിലവിൽ അട്ടക്കുളങ്ങര ജയിലിലാണ് ശ്രീക്കുട്ടിയുള്ളത്.

കഴിഞ്ഞ മാസം 15നാണ് അപകടമുണ്ടായത്. മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോളും ബന്ധു ഫൗസിയയും സ്‌കൂട്ടറില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അജ്മലിന്റെ കാർ ഇവരെ ഇടിച്ചിട്ടത്. വളവുതിരിഞ്ഞു വന്ന കാര്‍ ഇരുവരെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. നാട്ടുകാര്‍ ഓടിക്കൂടിയത് കണ്ട് കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കി പ്രതികൾ രക്ഷപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുഞ്ഞുമോളെ ഉടന്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി 9.45ഓടെ മരണപ്പെട്ടു.

നാട്ടുകാര്‍ പിന്തുടര്‍ന്നതോടെ കാര്‍ നിര്‍ത്തി അജ്മല്‍ ഓടിരക്ഷപ്പെട്ടു. സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയ ഡോക്ടറെ പൊലീസ് എത്തി കസ്റ്റഡിയില്‍ എടുത്തു. പിന്നാലെ അജ്മലിനെയും അറസ്റ്റ് ചെയ്തു. ഇരുവരും മദ്യ ലഹരിയിലായിരുന്നുവെന്നും തെളിഞ്ഞിരുന്നു. കാറോടിച്ച ഒന്നാം പ്രതി അജ്മലിനെതിരെ മനഃപൂർവമുള്ള നരഹത്യകുറ്റമാണ് ചുമത്തിയിട്ടുള്ളത്. കാറിന്റെ പിൻസീറ്റിലായിരുന്നു രണ്ടാം പ്രതി ശ്രൂക്കുട്ടി. നേരത്തെ ശാസ്താംകോട്ട മജിസ്ട്രേറ്റ് കോടതി ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഒന്നാം പ്രതി അജ്മൽ ഉടൻ ജാമ്യാപേക്ഷയുമായി സെഷൻസ് കോടതിയെ സമീപിക്കുമെന്നാണ് വിവരം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BAIL, ACCIDENT CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA