SignIn
Kerala Kaumudi Online
Wednesday, 18 February 2026 4.00 PM IST

വമ്പൻ ആക്ഷൻ രംഗങ്ങൾ; രാം ചരൺ - ശങ്കർ ചിത്രം 'ഗെയിം ചേഞ്ചർ' ടീസർ വെെറൽ

Increase Font Size Decrease Font Size Print Page
game-changer

രാം ചരൺ നായകനായ ശങ്കർ ചിത്രം 'ഗെയിം ചേഞ്ചർ' ടീസർ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നു. ലക്നൗവിൽ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ ഇന്നലെയാണ് ടീസർ പുറത്തിറക്കിയത്. രാം ചരണിന്റെ സ്വാഗ്, സ്റ്റൈൽ, എന്നിവയുടെ സമൃദ്ധമായ ഒരു നേർക്കാഴ്ചയാണ് ടീസർ നൽകുന്നത്. വമ്പൻ ആക്ഷൻ രംഗങ്ങളും ആകർഷകമായ കഥയും 'ഗെയിം ചേഞ്ചറിനെ' ഒരുതരം ഇവന്റ് ഫിലിമാക്കി മാറ്റുന്നു.

ഒരു മിനിറ്റ് 30 സെക്കൻഡ് ദൈർഘ്യമുള്ള ടീസർ, ചിത്രത്തിന്റെ കഥ പശ്‌ചാത്തലത്തിലേക്കും രാം ചരൺ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളിലേക്കും പ്രേക്ഷകരെ കൂട്ടികൊണ്ടു പോകുന്നുണ്ട്. അസാധാരണവും അസാമാന്യവുമായ സിനിമാനുഭവങ്ങൾ സൃഷ്ടിക്കുന്നതിൽ വിദഗ്ദനായ ശങ്കർ, രാം ചരണിനെ അദ്ദേഹത്തിന്റെ പ്രതിച്ഛായയും താരപദവിയും പുനർനിർവചിക്കുന്ന ഒരു വേഷത്തിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്.

കിയാര അദ്വാനി, എസ്. ജെ. സൂര്യ, സമുദ്രക്കനി, അഞ്ജലി, നവീൻ ചന്ദ്ര, സുനിൽ, ശ്രീകാന്ത്, ജയറാം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന്റെയും സീ സ്റ്റുഡിയോസിന്റെയും ബാനറുകളിൽ ദിൽ രാജുവും സിരിഷും ചേർന്ന് നിർമ്മിക്കുന്ന ചിത്രം 2025 ജനുവരി 10ന് തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിൽ ലോകമെമ്പാടും റിലീസ് ചെയ്യും. രാം ചരണിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായി ഒരുക്കിയ ഗെയിം ചേഞ്ചറിന്റെ ഉത്തരേന്ത്യൻ വിതരണാവകാശം റെക്കോർഡ് തുകയ്ക്കാണ് എ. എ ഫിലിംസ് നേടിയത്.

രചന- സു. വെങ്കടേശൻ, വിവേക്, കഥ-കാർത്തിക് സുബ്ബരാജ്, സഹനിർമ്മാതാവ്- ഹർഷിത്, ഛായാഗ്രഹണം- എസ്. തിരുനാവുക്കരസു, സംഗീതം- എസ്. തമൻ, എഡിറ്റർ - ഷമീർ മുഹമ്മദ്, ആന്റണി റൂബൻ, സംഭാഷണങ്ങൾ- സായ് മാധവ് ബുറ, കലാസംവിധായകൻ- അവിനാഷ് കൊല്ല, ആക്ഷൻ കൊറിയോഗ്രാഫർ- അൻമ്പറിവ്, നൃത്തസംവിധായകർ- പ്രഭുദേവ, ഗണേഷ് ആചാര്യ, പ്രേം രക്ഷിത്, ബോസ്കോ മാർട്ടിസ്, ജോണി, സാൻഡി, ഗാനരചയിതാക്കൾ- രാമജോഗയ്യ ശാസ്ത്രി, അനന്ത ശ്രീറാം, കാസർല ശ്യാം, ബാനർ- ശ്രീ വെങ്കിടേശ്വര ക്രിയേഷൻസ്, പിആർഒ- ശബരി.

TAGS: GAME CHANGER, RAM CHARAN MOVEI, SHANKAR MOVIE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY