
സിനിമയുടെ പിന്നിലും പ്രണയജോഡികളായിരുന്ന നയൻതാരയും ചിമ്പുവും പത്ത് വർഷങ്ങൾക്ക് ശേഷം ഒരുമിക്കാൻ പോകുന്നു . 'ഡ്യൂഡ്' ഫെയിം കീർത്തീശ്വരന്റെ ചിത്രത്തിലൂടെ ഇരുവരും ബിഗ് സ്ക്രീനിൽ ഒരുമിക്കാൻ പോകുന്നത് . ചിമ്പുവിന്റെ നായികയായി നയൻതാരയെ പരിഗണിക്കുകയും താരവുമായി ചർച്ചകൾ നടത്തുകയും ചെയ്തതായാണ് റിപ്പോർട്ട് . എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായില്ല.2006ൽ ചിമ്പുവിന്റെ സംവിധാനത്തിൽ ഒരുങ്ങിയ 'വല്ലവൻ' ആയിരുന്നു ഇരുവരും ആദ്യമായി ഒന്നിച്ച ചിത്രം. പിന്നീട് 2016ൽ പാണ്ഡിരാജ് സംവിധാനം ചെയ്ത 'ഇത് നമ്മ ആള്' എന്ന ചിത്രത്തിലും ഇരുവരും ഒരുമിച്ചെത്തി.
കീർത്തിശ്വരൻ ചിത്രം പൊലീസ് പശ്ചാത്തലത്തിലുള്ള എന്റർടെയ്നറായിരിക്കുമെന്നാണ് സൂചന. ചിത്രത്തിൽ പൊലീസ് വേഷത്തിലായിരിക്കും ചിമ്പു എത്തുകയെന്നും റിപ്പോർട്ടുകളുണ്ട്. സായ് അഭ്യങ്കർ സംഗീതം ഒരുക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഡിസംബറിൽ ആരംഭിക്കാനാണ് തീരുമാനം.അതേസമയം അരസൻ ആണ് റിലീസിന് ഒരുങ്ങുന്ന ചിമ്പു ചിത്രം. വെട്രിമാരനും ചിമ്പുവും ആദ്യമായി ഒരുമിക്കുന്ന അരസനിൽ പ്രിയങ്ക മോഹൻ ആണ് നായിക. ആൻഡ്രിയ ജെർമിയ ചിമ്പുവിന്റെ അമ്മ വേഷത്തിൽ എത്തുന്നു.വിജയ് സേതുപതി, സമുദ്രകനി, കിഷോർ, മലയാള താരം ജിബിൻ ഗോപിനാഥ് എന്നിവരാണ് മറ്റ് താരങ്ങൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |