SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.59 PM IST

പ്രതിരോധ, പോലീസ് സേനാംഗങ്ങൾക്ക് നിസാന്റെ പ്രത്യേക ഓഫർ

Increase Font Size Decrease Font Size Print Page
magnite

മാഗ്‌നെറ്റിന് ഒരുി ലക്ഷം രൂപയുടെ വിലക്കിഴിവ്

കൊച്ചി: റിപ്പബ്ലിക് ദിനത്തിനോട് അനുബന്ധിച്ച്, നിസാന്റെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മാഗ്‌നൈറ്റിന് എല്ലാ പ്രതിരോധ ഉദ്യോഗസ്ഥർക്കും കേന്ദ്ര, സംസ്ഥാന പോലീസ് വകുപ്പുകൾക്കുമായി പ്രത്യേക വിലക്കിഴിവ് പ്രഖ്യാപിച്ചു. ‘ബോൾഡ് ഫോർ ദി ബ്രേവ്’ റിപ്പബ്ലിക് ബൊണാൻസ ഓഫറിലൂടെ എല്ലാ സായുധ സേനാംഗങ്ങൾക്കും 72,000 മുതൽ ഒരു ലക്ഷം രൂപ വരെയുള്ള പ്രത്യേക വിലക്കിഴിവ് നേടാം. സി.എസ്‌.ഡി എ.എഫ്.ഡി പോർട്ടൽ (www.afd.csdindia.gov.in) വഴി ബുക്ക് ചെയ്യുന്നതിലൂടെ ബോണാൻസയും നികുതി ആനുകൂല്യവും ലഭിക്കും. ഇന്ത്യയിലുടനീളമുള്ള എല്ലാ കേന്ദ്ര അർദ്ധ സൈനിക, സംസ്ഥാന പോലീസ് സേനകളിലെ എല്ലാ ഉദ്യോഗസ്ഥർക്കും നിസാൻ ആനുകൂല്യങ്ങൾ ലഭ്യമാണ്. ഓഫർ ലഭിക്കുന്നതിന് രാജ്യത്തുടനീളമുള്ള ഏത് നിസാൻ അംഗീകൃത ഡീലർഷിപ്പും സന്ദർശിക്കാം. ജനുവരി 31 വരെ ഈ ഓഫർ വഴി ബുക്കിംഗ് നടത്താം.

TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY