SignIn
Kerala Kaumudi Online
Saturday, 24 October 2026 5.08 AM IST

തൃത്താലയിൽ ഉത്സവത്തിനിടെ എയർഗണ്ണുമായി അഭ്യാസ പ്രകടനം; യുവാവിനെതിരെ കേസെടുത്ത് പൊലീസ്

READ ENGLISH VERSION
diljith

പാലക്കാട്: തൃത്താലയിൽ ഉത്സവ ആഘോഷ വരവിനിടയിൽ എയർഗണ്ണുമായി അഭ്യാസ പ്രകടനം നടത്തിയ യുവാവിനെതിരെ കേസെടുത്തു. തൃത്താല ഒതളൂർ സ്വദേശി ദിൽജിത്തിനെതിരെയാണ് പൊലീസ് കേസെടുത്തത്. തൃത്താല വേങ്ങശേരിക്കാവ് പൂരത്തിനിടെയാണ് സംഭവം.

ഉത്സവ പരിപാടികൾക്കിടയിൽ എയർഗൺ പ്രദർശിപ്പിച്ചതിനും അത് അശ്രദ്ധമായി കൈകാര്യം ചെയ്‌തതിനുമാണ് കേസെടുത്തിരിക്കുന്നത്. പെരുമ്പിലാവിൽ നിന്നാണ് യുവാവ് എയർഗൺ വാടയ്‌ക്കെടുത്തതെന്ന് പൊലീസ് കണ്ടെത്തി. താൻ വാടക സാധനങ്ങൾ എടുക്കുന്ന കടയിൽ നിന്നും പ്രദർശന വസ്‌തു എന്ന നിലയ്‌ക്ക് വാടകയ്‌ക്ക് എടുത്തതാണെന്നും യഥാർത്ഥ എയർഗൺ ആണെന്ന് അറിയില്ലായിരുന്നു എന്നുമാണ് ദിൽജിത് പൊലീസിനോട് പറഞ്ഞത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE, PALAKKAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA