SignIn
Kerala Kaumudi Online
Saturday, 13 June 2026 5.11 PM IST

ആഭരണങ്ങൾ പിങ്ക് കടലാസിൽ പൊതിഞ്ഞുനൽകുന്നതിന് പിന്നിലെ രഹസ്യമിതാണ്

READ ENGLISH VERSION
jwellery

സ്വർണമോ വെള്ളിയോ വാങ്ങുമ്പോൾ അവ പിങ്ക് കടലാസിൽ പൊതിഞ്ഞു നൽകുന്നത് പലരും ശ്രദ്ധിച്ചിട്ടുണ്ടാകും. ഈ കടലാസിന്റെ നിറത്തിന് ഇന്നോളം യാതൊരു മാറ്റവും ഉണ്ടായിട്ടില്ല. ഒരു വെറൈറ്റിക്ക് നിറം മാറ്റിക്കളയാമെന്ന് സ്വർണക്കച്ചവടക്കാരിലാരും ചിന്തിച്ചിട്ടുമുണ്ടാകില്ല. ഈ പേപ്പർ കേവലം അലങ്കാരത്തിനോ ബ്രാൻഡിങ്ങിനോ വേണ്ടി ഉപയോഗിക്കുന്നവയാണെന്ന് തോന്നാമെങ്കിലും ഇതിനു പിന്നിൽ ശാസ്‌ത്രീയവും വിശ്വാസപരവുമായ ചില കാരണങ്ങളുണ്ട്.

ഇന്ത്യൻ സംസ്‌കാരമനുസരിച്ച് പിങ്ക് നിറം ഐശ്വര്യത്തിന്റെയും സന്തോഷത്തിന്റെയും പ്രതീകമാണ്. സ്വർണം പോലുള്ള വിലപിടിപ്പുള്ള വസ്‌തുക്കൾ കൈമാറുമ്പോൾ നെഗറ്റീവ് എനർജിയെ അകറ്റി നിർത്തുന്നതിനായി പിങ്ക് നിറത്തിലുള്ള പേപ്പർ ഉപയോഗിക്കാമെന്ന വിശ്വാസം പണ്ടുകാലം മുതൽ നിലനിൽക്കുന്നതാണ്. സ്വർണവും വെള്ളിയും വായുവുമായി നേരിട്ട് സമ്പർക്കത്തിൽ വരുമ്പോൾ നിറം മാറ്റം സംഭവിക്കാനോ തിളക്കം കുറയാനോ സാദ്ധ്യതയുണ്ട്.

പിങ്ക് പേപ്പറുകളിൽ ആസിഡിന്റെ അംശം കുറവായതിനാൽ ലോഹങ്ങൾക്ക് കേടുപാടുകൾ ഇല്ലാതെ സംരക്ഷിക്കാൻ സാധിക്കുന്നു. പിങ്ക് നിറം സ്വർണത്തിന്റെ തിളക്കം കൂടുതൽ ആകർഷകമാക്കി കാണിപ്പിക്കുന്നു. ഇതിലൂടെ ഉപഭോക്താവിന് ആഭരണം കൂടുതൽ വിലപ്പെട്ടതായി തോന്നുന്നു. വെളുത്തതോ കറുത്തതോ ആയ കടലാസുകളിൽ സ്വർണം പൊതിയുന്നത് ദോഷത്തിന് കാരണമാകുമെന്നും പിങ്ക് നിറം ഉപഭോക്താവിന് ശുഭഫലങ്ങൾ ലഭിക്കുന്നതിന് കാരണമാകുമെന്നും ചിലയിടങ്ങളിൽ വിശ്വാസമുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JWELLERY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY