SignIn
Kerala Kaumudi Online
Friday, 11 September 2026 1.05 PM IST

ഒറ്റ ദിവസം സീൽ ചെയ്തത് 54 ജുവലറികൾ, കോടിക്കണക്കിന് രൂപയുടെ സ്വർണവും വെള്ളിയും അകത്ത്; കാരണം

READ ENGLISH VERSION
jewellery-shops
ജുവലറി ഷോപ്പുകൾ സീൽ ചെയ്യുന്നു

ന്യൂഡൽഹി: 54 ജുവലറികൾക്ക് പൂട്ടിട്ട് മുനിസിപ്പൽ കോർപ്പറേഷൻ. ചാന്ദിനി ചൗക്കിലെ കടകളാണ് ഡൽഹി മുനിസിപ്പിൽ കോർപ്പറേഷൻ സീൽ ചെയ്തത്. ജുവലറികളുടെ ബേസ്‌മെന്റുകൾ അനധികൃതമായി ഉപയോഗിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് നടപടി.

ഒരേസമയമാണ് എല്ലാ കടകളിലും കോർപ്പറേഷൻ ഉദ്യോഗസ്ഥരെത്തിയത്. സീൽ ചെയ്യുന്നതിന് മുൻപ് കടകളിൽ നോട്ടീസ് പതിപ്പിച്ചതായി വ്യാപാരികൾ പറഞ്ഞു. എന്നാൽ മുൻകൂട്ടി അറിയിക്കാതെയാണ് നടപടിയെന്നാണ് വ്യാപാരികൾ ആരോപിക്കുന്നത്. പൂട്ടിയ കടകളിൽ കോടികൾ വിലമതിക്കുന്ന ആഭരണങ്ങളും സ്വർണക്കട്ടികളുമുണ്ടെന്നും ഇവ സംരക്ഷിക്കുന്നത് സംബന്ധിച്ച് കോർപ്പറേഷൻ നടപടി സ്വീകരിക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു.

സത്യനികേതനിലെ വിദ്യാർത്ഥികൾക്കുള്ള പേയിംഗ് ഗസ്റ്റ് (പി ജി) ഹോസ്റ്റൽ കെട്ടിടം തകർന്നുവീണ് ഏഴുപേർ മരണപ്പെട്ട പശ്ചാത്തലത്തിൽ കെട്ടിടങ്ങളുടെ സുരക്ഷ സംബന്ധിച്ച് പരിശോധന ശക്തമാക്കിയിരിക്കുകയാണ് കോർപ്പറേഷൻ. എന്നാൽ സത്യനികേതൻ ഹോസ്റ്റൽ ദുരന്തത്തിൽ വ്യാപാരികൾ മാത്രമാണോ നടപടികൾ നേരിടേണ്ടതെന്ന് വിമർശനം ഉയരുകയാണ്. കടകളിൽ പതിപ്പിച്ച നോട്ടീസുകളിൽ ചിലതിൽ തീയതി തെറ്റായി രേഖപ്പെടുത്തിയിരിക്കുന്നുവെന്നും പഴയ തീയതിയാണുള്ളതെന്നും ചിലർ ചൂണ്ടിക്കാട്ടി.

ബേസ്‌മെന്റിന്റെ ദുരുപയോഗം അവസാനിപ്പിക്കണമെന്നും 48 മണിക്കൂറിനുള്ളിൽ 'മാസ്റ്റർ പ്ലാൻ-2021' പ്രകാരം അനുവദനീയമായ രീതിയിൽ ക്രമീകരിക്കണമെന്നുമാണ് നോട്ടീസിൽ ആവശ്യപ്പെടുന്നത്. വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന സാഹചര്യത്തിൽ കെട്ടിടം സീൽ ചെയ്യാൻ സാദ്ധ്യതയുണ്ടെന്നും നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്.

English Summary

Corporation officials simultaneously arrived at several shops and sealed them after putting up notices. Traders alleged that the action was taken without prior warning. They also said the sealed shops contain gold ornaments and bullion worth crores and urged the corporation to take measures to safeguard these valuables.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JEWELLERY SHOPS, JEWELLERY SHOPS SEALED, JEWELLERY SHOPS SEALED IN DELHI, DELHI MUNICIPAL CORPORATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360