SignIn
Kerala Kaumudi Online
Saturday, 13 June 2026 11.39 AM IST

കണ്ണില്ല,തലയോട്ടിയുമില്ല, താമസം ഭൂമിയുടെ ഏറ്റവും ഉള്ളിൽ, പുതിയ ഇനം മീനിനെ കണ്ടെത്തി

fish

കൊച്ചി: കേരള ഫിഷറീസ് സർവകലാശാലയിലെ അദ്ധ്യാപകരുൾപ്പെട്ട അന്താരാഷ്ട്ര ഗവേഷകസംഘം കിഴക്കൻ ഹിമാലയത്തിൽ പുതിയ ഇനം ഭൂഗർഭജല മത്സ്യത്തെ കണ്ടെത്തി. അസാം ഗ്രാമത്തിലെ കിണറ്റിൽ കണ്ടെത്തിയ കാഴ്ചയില്ലാത്ത മീനിന് 'ഗിച്ചക് നാകാനാ' എന്ന് പേരിട്ടു. ഗവേഷകസംഘത്തിൽ രാജീവ് രാഘവനും (കുഫോസ്, കൊച്ചി) ഉൾപ്പെട്ടിരുന്നു. വടക്ക് കിഴക്കൻ ഇന്ത്യയിൽ പ്രത്യേകതയുള്ള ഭൂഗർഭ ജീവജാലങ്ങൾ നിലനിൽക്കുന്നതിന്റെ തെളിവാണിതെന്ന് ഗവേഷകർ പറയുന്നു.


കണ്ണും തലയോട്ടിയുമില്ല


'ഗിച്ചക് ' എന്നാൽ ഗരോഭാഷയിൽ ചുവപ്പ് എന്നാണർത്ഥം. കാഴ്ചയില്ലാത്ത മീൻ എന്നർത്ഥമുള്ള 'നടോക് ', 'കന' എന്നീ പദങ്ങളും ചേർത്താണ് മീനിന് പേരിട്ടത്. പരമാവധി രണ്ടു സെന്റീമീറ്റർ നീളമുള്ള സുതാര്യമായ ചുവപ്പ് ശരീരമാണിതിന്. കോബിറ്റിഡായ് കുടുംബത്തിലെ മറ്റ് ഭൂഗർഭ മീനുകളിൽ നിന്ന് വ്യത്യസ്തമായി തലയോട്ടിയില്ല. തലച്ചോർ ത്വഗ് കൊണ്ടാണ് മൂടപ്പെട്ടിരിക്കുന്നത്. തലയോട്ടിയുടെ അഭാവം അസ്ഥി മീനുകളിൽ അപൂർവമാണ്.


പരിമിതമായ ഭൂഗർഭ മീനുകളുടെ സംരക്ഷണത്തിന് എണ്ണം, വ്യാപ്തി, ആവാസ വ്യവസ്ഥയിലുള്ള ഭീഷണികൾ എന്നിവയെക്കുറിച്ച് സമഗ്രമായ പഠനം അനിവാര്യമാണ്.


ഡോ. രാജീവ് രാഘവൻ,

കുഫോസ്


നിഗൂഢവും പരിണാമപരവുമായ വ്യത്യസ്ത മത്സ്യയിനങ്ങളിൽ ഒന്നാണ് ഭൂഗർഭ മത്സ്യങ്ങൾ. അപൂർവ ജീവിവർഗങ്ങളെക്കുറിച്ചുള്ള പഠനത്തിന് കുഫോസ് ഗണ്യമായ സംഭാവനകൾ നൽകിയിട്ടുണ്ട്.


ഡോ. എ. ബിജുകുമാർ

വൈസ് ചാൻസലർ

കുഫോസ്‌

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FISH, UNDERWATER, EYE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY