
കോട്ടയം: ആഡ്രയിൽ നിന്നുള്ള പോത്തിന് അവിടെ മൃഗസംരക്ഷണ വകുപ്പ് പരിശോധന സർട്ടിഫിക്കറ്റ് നൽകുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയതോടെ ഇവിടെ നാടൻ പോത്തിനെ വളർത്തുന്ന കർഷകർക്ക് നല്ലകാലം. റംസാൻ കാലമായതോടെ കർഷകർ വളർത്തുന്ന പോത്തുകൾക്ക് വിപണിയിൽ ആവശ്യക്കാർ കൂടി. 40,000 രൂപ വരുന്ന പോത്തിന് 70,000 രൂപവരെ വില ഉയർന്നു.ആന്ധ്രയിൽ നിന്നാണ് കേരളത്തിലേക്ക് കൂടുതൽ പോത്തുന്നിരുന്നത്. ബലി പെരുന്നാളിന് മുന്നോടിയായി പോത്തിറച്ചി വില ഇനിയും ഉയരുമെന്നാണ് കണക്ക് കൂട്ടൽ. പോത്തുകൾക്ക് ഡിമാൻഡ് കൂടുന്ന സമയവും. നൂറ് കണക്കിന് പോത്തുകളെ ഇതിനായി ഒരുക്കി നിർത്തിയിരിക്കുകയാണ് പലരും.
പതിനായിരത്തിൽ താഴെയാണ് പോത്തിൻ കുട്ടികൾക്ക് മുതൽ മുടക്ക്. രണ്ടര, മൂന്ന് വർഷം കൊണ്ട് 300-350 കിലോ തൂക്കം വരുന്ന പോത്തുകളായി ഇവ വളരും. വാണിയംകുളമടക്കം കന്നുകാലി ചന്തയിലെത്തിച്ചാൽ ഓരോന്നിനും ലക്ഷം കടക്കുന്ന വിലയും ലഭിക്കും. പോത്തിറച്ചി വില കിലോയ്ക്ക് 460ൽ എത്തിയതോടെ പോത്ത് വളർത്തൽ മികച്ച ആദായ കൃഷിയായി. ഇരുപത്തിയഞ്ച് മുതൽ നൂറ് പോത്തിൻ കുട്ടികളെ വരെ ഒന്നിച്ച് വാങ്ങി വരുന്നവരുണ്ട്. പരിപാലനം എളുപ്പത്തിലാക്കാനും ചെലവ് കുറയ്ക്കാനും പുഴയിലേക്കും, തീരത്തേക്കും ഇവയെ കൂട്ടത്തോടെ സ്വതന്ത്രമായി വിടുും . ഉടമകൾക്ക് തിരിച്ചറിയാൻ ശരീരത്തിൽ നമ്പറടക്കം കോഡുകൾ പെയിന്റിൽ എഴുതും.
ആഡ്രയിൽ നിയന്ത്രണം വന്നത് കേരളത്തിൽ പോത്തു വളർത്തുന്ന കർഷകർക്ക് നേട്ടമായി. പശു വളർത്തലിലും ലാഭം പോത്തു വളർത്തലായതോടെ ക്ഷീര കർഷകരിൽ പലരും പോത്തു വളർത്തലലിലേക്ക് തിരിഞ്ഞു.
എബി ഐപ്പ്
കർഷകൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
