SignIn
Kerala Kaumudi Online
Sunday, 14 June 2026 1.19 AM IST

ഒരൊറ്റ മുടി ഇനി നരയ്ക്കില്ല; ഒരു കഷണം തേങ്ങ ഇങ്ങനെ ഉപയോഗിച്ച് നോക്കൂ

hair

ഈ കാലഘട്ടത്തിൽ പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് അകാലനര. നരച്ച മുടി മാറ്റാൻ വില കൂടിയ കെമിക്കൽ ഡെെകളാണ് പലരും ഉപയോഗിക്കുന്നത്. ഇത് കാലക്രമേണ മുടിക്ക് ദോഷമാണ് ചെയ്യുന്നത്. വീട്ടിൽ തന്നെ അമിത ചെലവില്ലാതെ നരച്ച മുടി കറുപ്പിക്കാൻ കഴിയുമെന്ന് പലർക്കും അറിയില്ല. കെമിക്കൽ ഉപയോഗിക്കാതെ എങ്ങനെ മുടി കറുപ്പിക്കാമെന്ന് നോക്കിയാലോ? അതിന് പ്രധാനമായും വേണ്ടത് തേങ്ങയാണ്. മുടിയുടെ ആരോഗ്യത്തിന് വളരെ നല്ലതാണ് തേങ്ങ. മുടിക്ക് ഈർപ്പം നൽകാനും കരുത്ത് കൂട്ടാനും തിളക്കം നൽകാനും ഇത് സഹായിക്കുന്നു.

ആവശ്യമായ സാധനങ്ങൾ

  1. തേങ്ങ
  2. കറിവേപ്പില
  3. കാപ്പിപ്പൊടി
  4. വെളിച്ചെണ്ണ അല്ലെങ്കിൽ വെള്ളം

തയ്യാറാക്കുന്ന വിധം

ആദ്യം തേങ്ങ ചെറിയ കഷ്ണങ്ങളാക്കിയെടുക്കുക. ഇനി ഒരു ഇരുമ്പ് ചീനച്ചട്ടി അടുപ്പിൽ വച്ച് ചൂടാക്കാം. അതിലേക്ക് തേങ്ങ കഷ്ണങ്ങൾ ചേർത്തുവറുക്കാം. അതിന്റെ നിറം മാറി വരുമ്പോൾ കറിവേപ്പില കൂടി ചേർത്ത് വറുക്കുക. ഇവ നന്നായി പാകമാകുമ്പോൾ തണുപ്പിച്ച് പൊടിച്ചെടുക്കാം. അതിലേക്ക് കാപ്പിപ്പൊടി കൂടിചേ‌ർത്ത് ഒരിക്കൽ കൂടി പൊടിക്കാം. ഇനി ആ മിശ്രിതം ഒരു പാത്രത്തിലേക്ക് മാറ്റാം. ഇതിൽ വെള്ളച്ചെണ്ണയോ വെള്ളമോ ഒഴിച്ച് കലക്കിയെടുക്കാം. ഇത് നരച്ചമുടിയിൽ പുരട്ടി 30 മിനിറ്റ് വയ്ക്കുക. ശേഷം സാധാരണ വെള്ളത്തിൽ കഴുകി കളയാം. ആഴ്ചയിൽ രണ്ട് തവണയെങ്കിലും ഇങ്ങനെ ചെയ്യണം. ആഴ്ചകൾക്കുള്ളിൽ നരച്ച മുടി മാറി കട്ട കറുപ്പാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HAIR, GREY HAIR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE