
നിയമസഭാ തിരഞ്ഞെടുപ്പിൽ ഡി.എം.കെ നയിക്കുന്ന സഖ്യം വമ്പൻ വിജയം സ്വന്തമാക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. കോൺഗ്രസ്, ഇടതുപക്ഷ പാർട്ടികൾ, വി.സി.കെ എന്നിവ ഉൾപ്പെടുന്ന സഖ്യം 234 അംഗ നിയമസഭ തൂത്തുവാരി ദ്രാവിഡമോഡൽ 2.0 സർക്കാർ രൂപീകരിക്കും. 200ലധികം സീറ്റുകളിൽ ഡി.എം.കെ സഖ്യം വിജയിക്കും. അഞ്ച് വർഷത്തെ ഭരണത്തിലൂടെയും ക്ഷേമ നടപടികളിലൂടെയും ഡി.എം.കെയ്ക്കുള്ള ജന പിന്തുണ ശക്തിപ്പെട്ടെന്നും സ്റ്റാലിൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |