SignIn
Kerala Kaumudi Online
Monday, 19 October 2026 4.53 PM IST

'മൂക്കിൽ പഞ്ഞിവച്ചിരിക്കും': വിജയ്‌ക്കെതിരെ അസഭ്യവർഷവുമായി ഡിഎംകെ വനിതാ നേതാവ്, പൊട്ടിച്ചിരിച്ച് മേയർ

READ ENGLISH VERSION

vijay
ഡിഎംകെ വനിതാ നേതാവ്,​ വിജയ്

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‌ക്കെതിരെ അസഭ്യവർഷവുമായി ഡിഎംകെ വനിതാ നേതാവ്. ഡിഎംകെ എംപി കനിമൊഴി വേദിയിലിരിക്കെയായിരുന്നു വിവാദപരാമർശം. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെ പ്രതിഷേധവുമായി ടിവികെ രംഗത്തെത്തി.

ടിവികെ സർക്കാർ വാഗ്ദാനം ലംഘനം നടത്തിയെന്ന് ആരോപിച്ച് പ്രസംഗിക്കുന്നതിനിടെയാണ് വനിതാ നേതാവ് മുഖ്യമന്ത്രി വിജയ്‌ക്കെതിരെ അസഭ്യപരാമർശം നടത്തിയത്. എടാ നായേ എന്ന് പലതവണ വിളിച്ച ഇവർ വിജയ് മൂക്കിൽ പഞ്ഞിവച്ചിരിക്കുമെന്നതുൾപ്പെടെ മോശം പരാമർശങ്ങളാണ് നടത്തിയത്. റീലുകളിലൂടെയാണ് വിജയ് സർക്കാർ അധികാരത്തിലെത്തിയതെന്നും സ്റ്രാലിൻ സർക്കാർ നടപ്പാക്കിയ സബ്‌സിഡികൾ മാത്രമാണ് ടിവികെ തുടരുന്നതെന്നും അവർ കുറ്റപ്പെടുത്തി.

പരാമ‌ർശങ്ങളോട് കനിമൊഴി അസ്വസ്ഥത പ്രകടിപ്പിക്കുന്നതും ചെന്നൈ മേയർ പ്രിയരാജൻ പൊട്ടിച്ചിരിക്കുന്നതും വീഡിയോയിൽ കാണാം. സംഭവത്തിൽ വനിതാ നേതാവിനും വേദിയിലുമുണ്ടായിരുന്ന കനിമൊഴി ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുക്കണമെന്ന് ടിവികെ ആവശ്യപ്പെട്ടു. കനിമൊഴിക്കും മേയർ പ്രിയരാജനെതിരെയും രൂക്ഷവിമർശനമാണ് ടിവികെ പ്രവർത്തകർ നടത്തുന്നത്. ഇതാണോ പുരോഗമന രാഷ്ട്രീയമെന്നും മുഖ്യമന്ത്രിയെ ഇത്തരത്തിൽ അധിക്ഷേപിച്ച് സംസാരിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതാണോ ഡിഎംകെയുടെ രാഷ്ട്രീയ സംസ്‌കാരമെന്നും ടിവികെ പ്രവർത്തകർ ചോദിക്കുന്നു.

സംസ്ഥാനത്ത് ഭരണകക്ഷിയായ ടിവികെയും പ്രതിപക്ഷമായ ഡിഎംകെയും തമ്മിൽ വലിയ രാഷ്ട്രീയ പോര് തുടരുന്നതിനിടെയാണ് പുതിയ വിവാദം. അടുത്തിടെ ഡിഎംകെ നേതാക്കളായ എ രാജ, പികെ ശേഖർ ബാബു എന്നിവ‌ർക്കെതിരെ മുഖ്യമന്ത്രി വിജയ്‌യെ അധിക്ഷേപിച്ചതിന് പൊലീസ് കേസെടുത്തിരുന്നു. രാഷ്ട്രീയ വിമ‌ർശനങ്ങളാകാം. എന്നാൽ വ്യക്തിപരമായ അധിക്ഷേപങ്ങളും സ്ത്രീകൾക്കെതിരെയുള്ള മോശം പരാമ‌ർശങ്ങളും അനുവദിക്കില്ലെന്ന് വിജയ് നേരത്തെ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു.

English Summary

A DMK women's leader verbally abused Tamil Nadu Chief Minister C. Joseph Vijay at a Chennai public event, with MP Kanimozhi present. The controversial remarks, including calling the CM "that dog," went viral, sparking protests from the ruling TVK. TVK demanded legal action against the DMK leader and others present, highlighting escalating political tensions between the parties.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VIJAY, DMK WOMAN LEADER REMARKS, TVK VIJAY, TAMILNADU NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360