SignIn
Kerala Kaumudi Online
Wednesday, 14 October 2026 4.53 PM IST

വിജയ് ആർഎസ്‌എസിന്റെ മകൻ; വൈറൽ ആക്ഷൻ ധ്വജപ്രണാമമെന്ന് ഡിഎംകെ

vijay
എംകെ സ്റ്റാലിൻ, വിജയ്

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ്‌യുടെ വൈറൽ ആക്ഷന് ആർഎസ്‌എസുമായി ബന്ധമുണ്ടെന്ന പുതിയ ആരോപണവുമായി ഡിഎംകെ. മുൻ മുഖ്യമന്ത്രി എംകെ സ്റ്റാലിനുമായി ബന്ധപ്പെട്ട വൈറൽ ആംഗ്യത്തെ വിജയ് അനുകരിച്ചതാണ് വീണ്ടും ചർച്ചയാകുന്നത്. ഇതിന് ആർഎസ്‌എസിന്റെ പതാക വന്ദന രീതിയായ ധ്വജപ്രണാമവുമായി സാമ്യമുണ്ടെന്നാണ് ഡിഎംകെ ആരോപിക്കുന്നത്.

'വിജയ് ആർഎസ്‌എസിന്റെ മകനാണ്'-എന്ന കുറിപ്പോടെയാണ് ഡിഎംകെ ഐടി വിംഗ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ബിജെപിയുടെ ബി-ടീം ആണ് ടിവികെ എന്ന് മുൻപും ഡിഎംകെ ആരോപിച്ചിട്ടുണ്ട്.


കഴിഞ്ഞ ജൂണിൽ നിയമസഭയിൽ ഗവർണറുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചയ്ക്കിടെ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ സംഘർഷമുണ്ടായിരുന്നു. പിന്നാലെ ഡിഎംകെ അംഗങ്ങൾ വാക്ക്ഔട്ട് നടത്തി. ഇതിനുശേഷമായിരുന്നു വിജയ് വൈറൽ ആക്ഷൻ കാണിച്ചത്. സ്‌പീക്കറുടെ അനുവാദത്തോടെ വിജയ് കാണിച്ച ആംഗ്യത്തിന് സഭയിലുണ്ടായിരുന്ന എംഎൽഎമാരുടെ കയ്യടി കിട്ടുകയും ചെയ്തിരുന്നു.

ഈ വർഷമാദ്യം സ്റ്റാലിന്റെ ഒരു വീഡിയോ വൈറലായിരുന്നു. അതിൽ, കോൺഗ്രസുമായുള്ള സീറ്റ് വിഭജന ചർച്ചകൾക്ക് ശേഷം ഡിഎംകെ ആസ്ഥാനത്ത് നിന്ന് പോകുമ്പോൾ അദ്ദേഹം കൈകൊണ്ട് കാണിച്ച ആംഗ്യമാണ് വൈറലായത്. "എല്ലാം പരിഹരിച്ചു" അല്ലെങ്കിൽ "എല്ലാം പൂർത്തിയായി" എന്നതിന്റെ സൂചനയായാണ് സ്റ്റാലിൻ ആംഗ്യം കാട്ടിയത്. ഈ ആംഗ്യം പെട്ടെന്ന് കാട്ടിയതാണെന്നും മുൻകൂട്ടി ആസൂത്രണം ചെയ്തതല്ലെന്നും സ്റ്റാലിൻ പിന്നീട് വ്യക്തമാക്കിയിരുന്നു. ചർച്ചകൾ അവസാനിച്ചോയെന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അവസാനിച്ചുവെന്ന് കൈകൊണ്ട് മറുപടി നൽകുകയായിരുന്നുവെന്നായിരുന്നു സ്റ്റാലിന്റെ വിശദീകരണം. ഇതേ ആംഗ്യമാണ് വിജയ് അനുകരിച്ചത്.


English Summary

The DMK has accused Tamil Nadu Chief Minister C. Joseph Vijay of displaying a gesture resembling the RSS flag salute, sharing images with the caption “Vijay is the son of the RSS.” Vijay had earlier imitated a viral hand gesture by former Chief Minister M. K. Stalin in the Assembly. The DMK has repeatedly alleged that Vijay’s TVK is the BJP’s B-team.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: C JOSEPH VIJAY, VIJAY VIRAL GESTURE, DMK RSS CONTROVERSY, TVK BJP B TEAM, VIJAY RSS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360