SignIn
Kerala Kaumudi Online
Saturday, 13 June 2026 11.51 PM IST

പാറ്റ ഇനി അടുക്കളയുടെ ഏഴയലത്ത് വരില്ല; തേയിലപ്പൊടി കൊണ്ട് മിനിട്ടുകൾക്കുള്ളിൽ തുരത്താം

cockroach

അടുക്കള എത്രതന്നെ വൃത്തിയാക്കിവച്ചാലും പാറ്റകളുടെ ശല്യം കുറയില്ല. ഭക്ഷണസാധനങ്ങളും എണ്ണമയവും ധാരാളമുള്ളതിനാൽ ഇവ അടുക്കളയുടെ ഷെൽഫുകളിലും മറ്റും പെറ്റുപെരുകുന്നു. അടുക്കളയിൽ മാത്രമല്ല കുളിമുറിയിലും ഇവയുടെ ശല്യം കൂടുതലാണ്.

ടെെഫോയ്ഡ്,​ വയറിളക്കം, കോളറ, ആസ്ത്മ തുടങ്ങിയ ഗുരുതരമായ രോഗങ്ങൾ പാറ്റകൾ പരത്തുന്നു. അവയുടെ കാഷ്ഠം, ഉമിനീർ, ശരീരഭാഗങ്ങൾ എന്നിവ ഭക്ഷണത്തിൽ കലരുന്നതാണ് അണുബാധയ്ക്ക് കാരണം. അലർജി പ്രശ്നങ്ങൾക്കുള്ള പ്രധാന കാരണക്കാരും പാറ്റകളാണ്. അതിനാൽ ഇവയെ തുരത്താൻ പഠിച്ചപണി പതിനെട്ടും നോക്കുന്നവരാണ് വീട്ടമ്മമാ‌ർ.

വിപണിയിൽ ലഭ്യമാകുന്ന രാസവസ്തുക്കൾ കലർന്ന സ്‌പ്രേകളും മറ്റും ഇതിനായി ഉപയോഗിച്ചാലും വിചാരിച്ച ഫലം ലഭിക്കണമെന്നില്ല. എന്നാൽ വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ച് വളരെ എളുപ്പം പാറ്റയെ തുരത്താൻ കഴിയും. അതിന് ഒരു പൊടിക്കെെ നോക്കാം.

ആവശ്യമായ സാധനങ്ങൾ

  • തേയിലപ്പൊടി - രണ്ട് ടീസ്പൂൺ
  • ടൂത്ത്പേസ്റ്റ് - ഒരു സ്പൂൺ
  • ബേക്കിംഗ് സോഡ - ഒരു സ്പൂൺ
  • ബേക്കിംഗ് പൗഡർ - ഒരു സ്പൂൺ

ഒരു പാത്രത്തിൽ രണ്ട് ടീസ്പൂൺ തേയിലപ്പൊടിയെടുക്കുക. അതിലേക്ക് ഒരു സ്പൂൺ ടൂത്ത് പേസ്റ്റ്, ഒരു സ്പൂൺ ബേക്കിംഗ് സോഡ, ഒരു സ്പൂൺ ബേക്കിംഗ് പൗഡർ എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം ചെറിയ ഉരുളകളാക്കി പാറ്റകൾ അമിതമായ വരുന്ന സ്ഥലത്ത് വയ്ക്കുക. ഇത് കഴിക്കുന്നത് അവയുടെ ദഹനനാളത്തെ നശിപ്പിക്കുന്നു. ചെറിയ ഉരുളകൾ തയ്യാറാക്കാൻ സമയമില്ലെങ്കിൽ തേയില വെള്ളം തിളപ്പിച്ച് അതിലേയ്ക്ക് ബേക്കിംഗ് സോഡയും ബേക്കിംഗ് പൗഡറും ചേർത്ത് യോജിപ്പിച്ച് അരിച്ചെടുക്കാം. ഈ മിശ്രിതം പല്ലിയും പാറ്റയും വരുന്ന് സ്ഥലത്ത് സ്‌പ്രേ ചെയ്യുക. മിനിട്ടുകൾക്കുള്ളിൽ പാറ്റകൾ ആ സ്ഥലത്ത് നിന്ന് ഓടിമാറും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: COCKROACH, HOME, TIPS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE