
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ചരിത്രത്തിൽ പുതിയൊരു നാഴികക്കല്ല് കൂടി കുറിച്ചു. ലോകത്തിലെ വലിയ ഭീമൻ കണ്ടെയ്നർ കപ്പലുകളിലൊന്നായ 'എം.എസ്.സി മിക്കോൾ' വിഴിഞ്ഞം തുറമുഖത്ത് വിജയകരമായി നങ്കൂരമിട്ടു. ഇതോടെ സിംഗപ്പൂർ,പോർട്ട് ക്ലാങ്, കൊളംബോ തുടങ്ങിയ ആഗോള തുറമുഖങ്ങളുടെ നിരയിലേക്ക് വിഴിഞ്ഞവും ഔദ്യോഗികമായി ഉയർന്നു കഴിഞ്ഞു. 400 മീറ്റർ നീളവും 61.3 മീറ്റർ വീതിയുമുള്ള 'എം.എസ്.സി മിക്കോൾ' കപ്പലിന് 24,000ത്തിലധികം ടി.ഇ.യു കണ്ടെയ്നറുകൾ വഹിക്കാനുള്ള ശേഷിയുണ്ട്. സാധാരണ ചരക്കുകപ്പലുകളേക്കാൾ ആറിരട്ടിയിലധികം ചരക്ക് വഹിക്കാൻ ശേഷിയുള്ള കപ്പൽ സിംഗപ്പൂരിൽ നിന്നാണ് വിഴിഞ്ഞത്ത് എത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |