SignIn
Kerala Kaumudi Online
Monday, 06 July 2026 4.06 PM IST

'കടുത്ത ആരാധന, നിയന്ത്രിക്കാൻ ഉത്തരവ് വേണ്ടിവരും': മെലോനിയ്‌ക്കൊപ്പമുള്ള വ്യാജ ചിത്രം പങ്കുവച്ച് ട്രംപ്

trump-and-meloni
ഡൊണാൾഡ് ട്രംപ് പങ്കുവച്ച വ്യാജ ചിത്രം

വാഷിംഗ്ടൺ: ഇറ്റാലിയൻ പ്രാധാനമന്ത്രി ജോർജിയ മെലോനിയെ വീണ്ടും അപമാനിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മെലോനിയ്ക്ക് തന്നോട് കടുത്ത ആരാധനയാണെന്ന് ആവകാശപ്പെട്ട് ഇരുവരുടെയും വ്യാജ ചിത്രം ട്രംപ് ട്രൂത്ത് സോഷ്യലിൽ പങ്കുവച്ചു. 'നിയന്ത്രിക്കാൻ ഉത്തരവ് വേണ്ടിവരും' എന്ന തലക്കെട്ടോടെയാണ് ട്രംപ് ചിത്രം പങ്കുവച്ചിരിക്കുന്നത്.

മെലോനി ട്രംപിനെ ചെറുപുഞ്ചിരിയോടെ നോക്കിനിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. എന്നാൽ ചിത്രം എഡിറ്റ് ചെയ്തതാണെന്ന് കണ്ടെത്തി. യുഎസ് മുൻ പ്രസിഡന്റ് ബറാക് ഒബാമയും ഭാര്യ മിഷേൽ ഒബാമയും എയർഫോഴ്സ് വൺ വിമാനത്തിന്റെ വാതിലിൽ നിന്ന് കൈവീശുന്ന ചിത്രത്തിനൊപ്പമാണ് മെലോനിയുടെയും തന്റെയും ചിത്രങ്ങൾ ട്രംപ് എഡിറ്റ് ചെയ്ത് ചേർത്തത്.

ജൂണിൽ ഫ്രാൻസിൽ നടന്ന ഉച്ചകോടിയ്ക്കിടെ തന്നോടൊപ്പം ഫോട്ടോ എടുക്കാൻ മെലോനി പലതവണ കെഞ്ചിയെന്ന് ട്രംപ് പറഞ്ഞത് വലിയ വിവാദമായിരുന്നു. ഇറ്റലിയിൽ മെലോനിക്ക് ജനപ്രീതി കുറയുന്നുവെന്നും ട്രംപ് ആരോപിച്ചിരുന്നു. എന്നാൽ ട്രംപിന്റെ അവകാശവാദങ്ങൾ തള്ളി മെലോനി രംഗത്തെത്തിയിരുന്നു.

ഇറ്റലിയോ ഞാനോ ആരുടെയും മുന്നിലും യാചിക്കാറില്ല എന്ന് വ്യക്തമാക്കിയ മെലോനി ട്രംപിനെതിരെ രൂക്ഷവിമർശനങ്ങളാണ് ഉന്നയിച്ചത്. അതേസമയം, തുർക്കിയിൽ നടക്കാനിരിക്കുന്ന നാറ്റോ ഉച്ചകോടിയിൽ ഇരു നേതാക്കളും പങ്കെടുക്കാനിരിക്കെയാണ് ട്രംപ് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DONALD TRUMP, GIROGIA MELONI, TRUMP FAKE PHOTO, TRUMP MELONI VIRAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360