SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.12 PM IST

മകരവിളക്കിനൊരുങ്ങി ശബരിമല സന്നിധാനം, മകരജ്യോതി ദർശനം നാളെ

Increase Font Size Decrease Font Size Print Page

sabarimala-

ശബരിമല: മകരസംക്രമ പൂജയ്ക്കും മകരജ്യോതി ദർശനത്തിനും സന്നിധാനം ഒരുങ്ങി. സൂര്യൻ ധനുരാശിയിൽ നിന്ന് മകരം രാശിയിലേക്ക് മാറുന്ന സംക്രമ വേളയിൽ നാളെ പുലർച്ചെ 2.09 നാണ് മകരസംക്രമ പൂജ. കവടിയാർ കൊട്ടാരത്തിൽ നിന്ന് പ്രത്യേക ദൂതൻ വശം കൊണ്ടുവന്ന നെയ്യാണ് സംക്രമ വേളയിൽ അഭിഷേകം ചെയ്യുക. ഇന്ന് വൈകിട്ട് നാലിന് നട തുറന്ന് പതിവ് പൂജകൾക്ക് ശേഷം സംക്രമപൂജയ്ക്കുള്ള ഒരുക്കങ്ങൾ ആരംഭിക്കും. രാത്രി നടയടയ്ക്കില്ല. നാളെ പുലർച്ചെ സംക്രമപൂജയും സംക്രമാഭിഷേകവും. സന്ധ്യയോടെ പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയും. 19ന് കളഭം നടക്കും. 20ന് മാളികപ്പുറത്ത് ഗുരുതി.

പമ്പാ സദ്യയും പമ്പവിളക്കും ഇന്നാണ്. 21ന് പന്തളം രാജപ്രതിനിധിയുടെ ദർശനത്തിന് ശേഷം രാവിലെ ഏഴിന് നടയടയ്ക്കുന്നതോടെ മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന് സമാപനമാകും.

TAGS: SABARIMALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY