SignIn
Kerala Kaumudi Online
Friday, 03 July 2020 4.00 PM IST

ഉഷ്ണം ഉഷ്ണേന നഃ ശാന്തി

niyamasabha

ഉ​ഷ്ണം​ ​ഉ​ഷ്ണേ​ന​ ​ശാ​ന്തി​ ​എ​ന്ന​ ​പ്ര​മാ​ണം​ ​ധ​ന​മ​ന്ത്രി​ ​തോ​മ​സ് ​ഐ​സക്കിനും​ ​വി.​ഡി.​ ​സ​തീ​ശ​നും​ ​ചെ​റി​യ​ ​ഭേ​ദ​ഗ​തി​യോ​ടെ​ ​മു​ൻ​കാ​ല​ ​പ്രാ​ബ​ല്യ​ത്തോ​ടെ​ ​ബാ​ധ​ക​മാ​ക്കാ​വു​ന്ന​താ​ണ്.​ ​ഭേ​ദ​ഗ​തി​യെ​ന്ന​ത് ​ഉ​ഷ്ണം​ ​ഉ​ഷ്ണേ​ന​ ​ന​:​ ​ശാ​ന്തി​ ​എ​ന്നാ​ണ്.​ ​അ​താ​യ​ത് ​തോ​മ​സ് ​ഐ​സ​ക് ​വി.​ഡി.​ ​സ​തീ​ശ​നെ​യും​ ​സ​തീ​ശ​ൻ​ ​തോ​മ​സ് ​ഐ​സ​ക്കി​നെ​യും​ ​പ​ര​സ്പ​രം​ ​ശ​മി​പ്പി​ക്കു​മെ​ന്ന് ​ക​രു​തേ​ണ്ട​തി​ല്ല.​ ​കു​റ​ഞ്ഞ​പ​ക്ഷം​ ​നി​യ​മ​സ​ഭ​യും​ ​ഐ​സ​ക്കും​ ​സ​തീ​ശ​നും​ ​ഒ​രു​മി​ച്ചു​ണ്ടാ​കു​ന്ന​ ​കാ​ല​ത്തോ​ളം.
സ്വ​ർ​ണ​ത്തി​ന്റെ​ ​നി​കു​തി​ചോ​ർ​ച്ച​യാ​യാ​ലും​ ​ഐ​സ​കി​ന് ​ഐ​സ​ക്കിന്റേ​തും​ ​സ​തീ​ശ​ന് ​സ​തീ​ശ​ന്റേ​തു​മാ​യ​ ​ന്യാ​യ​ങ്ങ​ളു​ണ്ട്.​ ​സ​മാ​ന്ത​ര​രേ​ഖ​യി​ലൂ​ടെ​ ​സ​ഞ്ച​രി​ക്കു​ന്ന​ ​ന്യാ​യ​ങ്ങ​ളാ​യ​ത് ​കൊ​ണ്ടു​ത​ന്നെ​ ​ഒ​രി​ക്ക​ലും​ ​കൂ​ട്ടി​മു​ട്ടി​ ​ഒ​ന്നാ​യി​ച്ചേ​രു​മെ​ന്ന് ​ആ​രും​ ​പേ​ടി​ക്കേ​ണ്ട.
സം​സ്ഥാ​ന​ത്ത് ​അ​പ​ക​ട​ക​ര​മാ​യ​ ​സ​മാ​ന്ത​ര​ ​സ്വ​ർ​ണ​വി​പ​ണി​ ​ശൃം​ഖ​ല​ ​രൂ​പ​പ്പെ​ടു​ക​യും​ ​മൂ​വാ​യി​രം​ ​കോ​ടി​ ​കി​ട്ടേ​ണ്ടി​ട​ത്ത് ​നി​കു​തി​യി​ൽ​ ​കി​ട്ടി​യ​ത് ​മു​ന്നൂ​റ് ​കോ​ടി​യി​ൽ​ ​താ​ഴെ​യാ​വു​ക​യും​ ​ചെ​യ്‌​ത​തെ​ന്ന് ​കാ​ട്ടി​യാ​ണ് ​സ​തീ​ശ​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​കൊ​ണ്ടു​വ​ന്ന​ ​അ​ടി​യ​ന്ത​ര​പ്ര​മേ​യം.​ ​ആ​ൾ​ ​ദാ​റ്റ് ​ഗ്ലി​റ്റേ​ഴ്സ് ​ഇൗ​സ് ​നോ​ട്ട് ​ഗോ​ൾ​ഡ് ​എ​ന്നാ​ണ് ​ചൊ​ല്ലെ​ങ്കി​ലും​ ​കേ​ര​ള​ത്തി​ൽ​ ​മി​ന്നാ​ത്ത​ ​ചി​ല​തും​ ​പൊ​ന്നാ​യി​ ​മാ​റു​ന്ന​ ​വി​ചി​ത്ര​മാ​യ​ ​കാ​ഴ്ച​യാ​ണെ​ന്ന് ​സ​തീ​ശ​ൻ​ ​കു​റ്റ​പ്പെ​ടു​ത്തി.​ ​നി​കു​തി​വ​കു​പ്പു​ണ്ടോ​ ​കേ​ര​ള​ത്തി​ലെ​ന്ന് ​അ​ദ്ദേ​ഹം​ ​സം​ശ​യി​ച്ചു.​ ​കാ​സ​ർ​കോ​ട്ട് ​സ്വ​ർ​ണ​ക്ക​ട​ ​റെ​യ്ഡ് ​ചെ​യ്യാ​ൻ​ ​അ​വി​ട​ത്തെ​ ​ഉ​ദ്യോ​ഗ​സ്ഥ​ൻ​ ​ട്രെ​യി​ൻ​ ​ക​യ​റി​ ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​വ​ന്ന് ​നി​കു​തി​ ​ജോ​യി​ന്റ് ​ക​മ്മി​ഷ​ണ​റെ​ ​കാ​ണ​ണ​മ​ത്രെ.​ ​തി​രി​ച്ച് ​പോ​കു​മ്പോ​ഴേ​ക്കും​ ​അ​വി​ടെ​ ​ത​ട്ടി​പ്പി​ന്റെ​ ​പൊ​ടി​ ​പോ​ലും​ ​കാ​ണി​ല്ല!
സ്വ​ർ​ണ​നി​കു​തി​പി​രി​വി​ലെ​ ​ഇ​ടി​വ് ​സ​ത്യ​മാ​ണെ​ങ്കി​ലും​ ​സ​തീ​ശ​ൻ​ ​പ​റ​ഞ്ഞ​തി​ലേ​റെ​യും​ ​പ​തി​രാ​ണെ​ന്ന​ ​ബോ​ദ്ധ്യ​ത്താ​ൽ​ ​ന​യി​ക്ക​പ്പെ​ടു​ന്ന​ ​മ​ന്ത്രി​ ​ഐ​സ​ക് ​ജി.​എ​സ്.​ടി​യു​ടെ​ ​കു​റ്റ​ത്തി​ന് ​താ​നെ​ന്ത് ​പി​ഴ​ച്ചു,​ ​രാ​മ​നാ​രാ​യ​ണ​!​ ​എ​ന്ന​ ​ഭാ​വ​ത്തി​ലാ​യി​രു​ന്നു.​ ​സ​തീ​ശ​ൻ​ ​ആ​ദ്യ​മൊ​ക്കെ​ ​ലോ​ജി​ക്ക​ലും​ ​പി​ന്നീ​ട് ​റെ​ട്ട​റി​ക്കു​മാ​ണെ​ന്ന് ​നി​രീ​ക്ഷി​ച്ച് ​അ​ദ്ദേ​ഹം​ ​സ്വ​യം​ ​തൃ​പ്തി​യ​ട​ഞ്ഞു.​ ​അ​താ​യ​ത്,​ ​ആ​ദ്യ​മൊ​ക്കെ​ ​യു​ക്തി​സ​ഹ​മാ​യി​ ​സം​സാ​രി​ക്കും,​ ​പി​ന്നീ​ട് ​വാ​ചാ​ടോ​പ​ത്തി​ലേ​ക്ക് ​വ​ഴി​മാ​റും.​ ​ഇ​തൊ​രു​ ​പ്ര​ത്യേ​ക​ത​രം​ ​അ​സു​ഖ​മാ​ണെ​ന്ന് ​മാ​ത്രം​ ​ഐ​സ​ക് ​പ​റ​ഞ്ഞി​ല്ല!
നി​കു​തി​ഭീ​ക​ര​ത​ ​ന​ട​പ്പി​ല്ലെ​ന്നും​ ​ജ​ന​ത്തെ​ ​ബോ​ദ്ധ്യ​പ്പെ​ടു​ത്തി​യാ​വാം​ ​സ്വ​ർ​ണ​നി​കു​തി​ ​വേ​ട്ട​യെ​ന്നു​മാ​ണ് ​ഐ​സ​ക്കിന്റെ​ ​നി​കു​തി​ചി​ന്ത.​ ​ജ​നം​ ​വി​ധി​യെ​ഴു​തി​ ​അ​ധി​കാ​ര​ത്തി​ലേ​റ്റി​യ​വ​ർ​ ​ഇ​നി​ ​നി​കു​തി​പി​രി​ക്കാ​നും​ ​റ​ഫ​റ​ണ്ടം​ ​ന​ട​ത്ത​ണോ​യെ​ന്ന് ​സ​തീ​ശ​ൻ​ ​ചി​ന്തി​ച്ചു​പോ​യ​ത് ​സ്വാ​ഭാ​വി​കം.



സ​ഭ​യി​ലെ​ ​മി​ശ്ര​വി​വാ​ഹി​ത​നാ​യ​ ​പി.​ടി.​ ​തോ​മ​സ്,​ ​മി​ശ്ര​വി​വാ​ഹം​ ​പ്രോ​ത്സാ​ഹി​പ്പി​ക്കാ​നു​ള്ള​ ​സു​പ്ര​ധാ​ന​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ ​സ​ബ്മി​ഷ​നി​ലൂ​ടെ​ ​അ​വ​ത​രി​പ്പി​ച്ചു.​ ​മി​ശ്ര​വി​വാ​ഹി​ത​രേ,​ ​ഇ​തി​ലേ​ ​ഇ​തി​ലേ​ ​എ​ന്ന​ ​മ​ട്ടി​ലാ​യി​രു​ന്ന​തി​നാ​ൽ​ ​മ​ന്ത്രി​ ​കെ.​കെ.​ ​ശൈ​ല​ജ​ ​അ​തെ​ല്ലാം​ ​കൈ​യോ​ടെ​ ​സ​മ്മ​തി​ച്ചു​കൊ​ടു​ത്തു.​ ​മാ​ദ്ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രാ​യ​ ​അ​ക്ര​മം​ ​ത​ട​യാ​ൻ​ ​മ​ഹാ​രാ​ഷ്ട്ര​മോ​ഡ​ൽ​ ​നി​യ​മ​ത്തി​നാ​യി​ ​വാ​ദി​ച്ച​ ​പ്ര​തി​പ​ക്ഷ​നേ​താ​വ് ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല​യെ​ ​മു​ഖ്യ​മ​ന്ത്രി​ ​സ്നേ​ഹ​ബു​ദ്ധ്യാ​ ​ഉ​പ​ദേ​ശി​ച്ചു​:​ ​വെ​ളു​ക്കാ​ൻ​ ​തേ​ച്ച​ത് ​പാ​ണ്ടാ​കി​ല്ലെ​ന്ന് ​ഉ​റ​പ്പു​ണ്ടെ​ങ്കി​ൽ​ ​ഇ​തി​ന് ​കേ​ന്ദ്ര​ത്തോ​ടാ​വ​ശ്യ​പ്പെ​ടാം.​ ​ക​ട​ക്ക് ​പു​റ​ത്ത്,​ ​മാ​റി​നി​ൽ​ക്ക് ​എ​ന്നൊ​ക്കെ​ ​പ​റ​യു​ന്ന​ത് ​കൊ​ണ്ട് ​അ​ങ്ങേ​യ്ക്കി​ത് ​പ​റ്റി​ല്ലാ​യി​രി​ക്കും​ ​എ​ന്ന​ ​മു​ൻ​വി​ധി​ ​ചെ​ന്നി​ത്ത​ല​ ​പ​ങ്കു​വ​യ്ക്കാ​തി​രു​ന്നി​ല്ല.



പ​യ്യ​ന്നൂ​ർ​ ​മ​ണ്ഡ​ല​ത്തി​ലെ​ ​ലൈ​ഫ് ​വീ​ടു​ക​ളു​ടെ​യെ​ല്ലാം​ ​താ​ക്കോ​ൽ​ദാ​നം​ ​നി​ർ​വ​ഹി​ച്ച​ശേ​ഷം​ ​സ​ഭ​യി​ലെ​ത്തി​യ​ ​സി.​ ​കൃ​ഷ്ണ​ന്,​ ​ലൈ​ഫ് ​മി​ഷ​നെ​പ്പ​റ്റി​യു​ള്ള​ ​പ്ര​തി​പ​ക്ഷ​പ്ര​ച​ര​ണം​ ​ക​ള്ള​മാ​ണെ​ന്ന​തി​ൽ​ ​ര​ണ്ട് ​പ​ക്ഷ​മു​ണ്ടാ​യി​ല്ല.​ ​ലീ​ഗ്ഹൗ​സി​ലെ​ ​അ​നു​ഭ​വം​ ​വ​ച്ച് ​എ.​കെ.​ജി​ ​സെ​ന്റ​റി​നെ​ ​കാ​ണ​ണ്ട​ ​എ​ന്ന് ​ക​ഴി​ഞ്ഞ​ദി​വ​സം​ ​എം.​കെ.​മു​നീ​റി​നെ​ ​മു​ഖ്യ​മ​ന്ത്രി​ ​ഉ​പ​ദേ​ശി​ച്ച​തി​ന്,​ ​എ​ൻ.​എ.​ ​നെ​ല്ലി​ക്കു​ന്നി​ന്റെ​ ​വ​ക​ ​സാ​രോ​പ​ദേ​ശം​ ​ത​ന്നെ​യു​ണ്ടാ​യി.​ ​പ​തി​ത​രാ​യ​ ​പാ​വ​ങ്ങ​ൾ​ക്ക് ​ന​ന്മ​യു​ടെ​ ​വ​ഴി​കാ​ട്ടാ​നു​ള്ള​ ​ച​ർ​ച്ച​യാ​ണ് ​ലീ​ഗ്ഹൗ​സി​ലെ​ന്നാ​ണ് ​വാ​ദം.​ ​പ​ച്ച​യാ​യ​ ​മ​നു​ഷ്യ​രെ​ ​നി​ഷ്കാ​സ​നം​ ​ചെ​യ്യാ​നു​ള്ള​ ​ച​ർ​ച്ച​യ​ല്ല​ ​എ​ന്ന് ​കൂ​ടി​ ​പൂ​രി​പ്പി​ച്ച​പ്പോ​ൾ​ ​അ​തി​ലെ​ ​അ​ർ​ത്ഥാ​ന്ത​ര​ന്യാ​സം​ ​ശ​രി​ക്കും​ ​ബോ​ദ്ധ്യ​പ്പെ​ട്ടു. കെ.എസ്.ആർ.ടി.സിയെ സ്വകാര്യവത്‌കരിക്കാനാണ് നീക്കമെങ്കിൽ വച്ചുപൊറുപ്പിക്കില്ലെന്ന് വി.എസ് ശിവകുമാർ മുന്നറിയിപ്പ് നൽകി.
ചോ​ദ്യോ​ത്ത​ര​വേ​ള​യി​ൽ​ ​പ​ട്ടി​ക​ജാ​തി​ ​-​വ​ർ​ഗ​ ​വ​കു​പ്പി​ന് ​ഫ​ണ്ടി​ല്ലാ​ത്ത​തി​ന്റെ​ ​പ​രി​ഭ​വം​ ​പ്ര​തി​പ​ക്ഷ​നേ​താ​വ് ​പ​ങ്കു​വ​ച്ച​പ്പോ​ൾ,​ ​സാ​മ്പ​ത്തി​ക​പ്ര​തി​സ​ന്ധി​യു​ടെ​ ​ആ​ഴം​ ​കൊ​ണ്ടാ​ക​ണം​ ​മ​ന്ത്രി​ ​എ.​കെ.​ബാ​ല​നി​ൽ​ ​ആ​ത്മ​ഗ​ത​മു​ണ്ടാ​യി​:​ ​ആ​ന​ ​പ​റ​ക്കു​ന്ന​ ​കാ​റ്റാ​ണ്,​ ​അ​വി​ടെ​ ​അ​മ്മാ​ളു​വി​ന്റെ​ ​ആ​ടി​ന് ​ഗ​തി​യു​ണ്ടാ​കു​മോ​?​ ​ലോ​ക​മാ​കെ​ ​സാ​മ്പ​ത്തി​ക​മാ​ന്ദ്യ​മാ​കു​മ്പോ​ൾ​ ​പ​ട്ടി​ക​ജാ​തി​വ​കു​പ്പി​ന് ​മാ​ത്ര​മെ​ന്ത് ​ഗ​തി​യെ​ന്ന് ​വ്യം​ഗ്യം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NIYAMASABHA
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.