SignIn
Kerala Kaumudi Online
Thursday, 24 September 2026 8.58 AM IST

ബാലഭാസ്‌കറിന്റെ മരണം; സി.ബി.ഐ കലാഭവൻ സോബിയുടെ മൊഴിയെടുക്കുന്നു

balabhaskar-kalabhavan-so

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിൽ സി.ബി.ഐ അന്വേഷണ സംഘം കലാഭവൻ സോബിയുടെ മൊഴിയെടുക്കുന്നു. തിരുവനന്തപുരത്തെ സി.ബി.ഐ ഓഫീസിൽ ഹാജരായാണ് സോബി മൊഴി നൽകുന്നത്. ബാലഭാസ്‌കറിന്റെ മരണം ആസൂത്രിത കൊലപാതകമാണെന്ന് നേരത്തെ സോബി മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. ഈ നിലപാടിൽ ഉറച്ച് നിൽക്കുന്നതായാണ് സോബി പറയുന്നത്.

അപകടസ്ഥലത്ത് കണ്ട കാര്യങ്ങളാണ് നേരത്തെ ക്രൈംബ്രാഞ്ചിനോട് പറഞ്ഞിരുന്നത് .അപകടത്തിന് മുമ്പ് നടന്ന കാര്യങ്ങൾ സി.ബി.ഐയോട് വിശദീകരിക്കുമെന്നും സോബി മാദ്ധ്യമങ്ങളോട് പറഞ്ഞു. രണ്ട് ദിവസം മുമ്പ് ബാലഭാസ്കറിൻറെ അച്ഛൻ കെ.സി ഉണ്ണിയുടെയും ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയുടെയും മൊഴി സി.ബി.ഐ എടുത്തിരുന്നു. കേസിലെ മറ്റ് പല സാക്ഷികളിൽ നിന്നും വരും ദിവസങ്ങളിൽ സി.ബി.ഐ മൊഴിയെടുക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, BALABHASKAR, VIOLONIST BALABHASKAR CASE, KALABHAVAN SOBI, BALABHASKAR ACCIDENT, CBI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY