SignIn
Kerala Kaumudi Online
Wednesday, 23 September 2026 4.12 AM IST

വിവാഹവാഗ്ദാനം നൽകി വയോധികയെ  പീഡിപ്പിച്ച   പിഡബ്ല്യുഡി ഉദ്യോഗസ്ഥൻ റിമാൻഡിൽ 

subramaniyan
സുബ്രഹ്മണ്യൻ

പുൽപ്പള്ളി: വിവാഹവാഗ്ദാനം നൽകി പുൽപ്പള്ളി സ്വദേശിനിയായ വിധവയായ വയോധികയെ ലൈംഗികമായി പീഡിപ്പിക്കുകയും സ്വർണാഭരണങ്ങൾ കവരുകയും ചെയ്ത കേസിൽ പി.ഡബ്ല്യു.ഡി. ഉദ്യോഗസ്ഥനെ പുൽപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. കൽപ്പറ്റ പി.ഡബ്ല്യു.ഡി. ഓഫീസിലെ ജീവനക്കാരനും മുണ്ടേരി ഗവ. ഹൗസിംഗ് കോളനി നിവാസിയുമായ സുബ്രഹ്മണ്യൻ (56) ആണ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. അഞ്ച് വർഷം മുമ്പ് വയോധികയുടെ ബന്ധു മുഖേനയാണ് സുബ്രഹ്മണ്യൻ ഇവരുമായി പരിചയപ്പെടുന്നത്.

താൻ അവിവാഹിതനാണെന്നും ഭാര്യയുമായി അകന്നു കഴിയുകയാണെന്നും വിശ്വസിപ്പിച്ച് സൗഹൃദം സ്ഥാപിച്ച പ്രതി, പിന്നീട് വിവാഹവാഗ്ദാനം നൽകി വയോധികയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയായിരുന്നു. ഇതിനുപുറമേ ഇവരുടെ സ്വർണാഭരണങ്ങളും പ്രതി തട്ടിയെടുത്തു. ആശ്രയമില്ലാത്ത സ്ത്രീകളെ ലക്ഷ്യമിട്ട് തട്ടിപ്പ് നടത്തുന്നതാണ് പ്രതിയുടെ രീതി എന്ന് പൊലീസ് പറഞ്ഞു. ഇത്തരം സ്ത്രീകളുമായി സൗഹൃദം സ്ഥാപിക്കുകയും അവരുടെ നിയമപരമായ ആവശ്യങ്ങളിൽ സഹായിക്കാമെന്ന് വാഗ്ദാനം നൽകി വിശ്വസിപ്പിച്ച് പണവും സ്വർണവും കൈക്കലാക്കുകയുമായിരുന്നു. തുടർന്ന് ഇവരെ ലൈംഗികമായി ചൂഷണം ചെയ്യുന്നതാണ് ഇയാളുടെ പ്രവർത്തനരീതിയെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WAYANAD, REMAND, LATESTNEWS, CRIME NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY