SignIn
Kerala Kaumudi Online
Monday, 05 October 2026 8.03 PM IST

തരൂരിൽ മന്ത്രി ബാലന്റെ ഭാര്യ ജമീല, വിടി ബൽറാമിനെതിരെ തൃത്താലയിൽ എം ബി രാജേഷ്, ഷൊർണൂരിൽ പി കെ ശശി; സിപിഎം പാലക്കാട്ടെ സ്ഥാനാർത്ഥികൾ ധാരണയായി

palakkad

പാലക്കാട്: നിയമസഭ തിരഞ്ഞെടുപ്പിലേക്ക് പാലക്കാട് ജില്ലയിൽ നിന്നുള‌ള സിപിഎം സ്ഥാനാർത്ഥികളുടെ കാര്യത്തിൽ ജില്ലാ സെക്രട്ടറിയേ‌റ്റ് യോഗത്തിൽ ധാരണയായി. മന്ത്രി എ.കെ ബാലന്റെ തരൂർ സീ‌റ്റിലും കോങ്ങാട് സീ‌റ്റിലും മന്ത്രിയുടെ ഭാര്യ ജമീലയുടെ പേര് പാർട്ടി പരിഗണിച്ചപ്പോൾ മിക്ക ജില്ലാ സെക്രട്ടറിയേ‌റ്റ് അംഗങ്ങളും എതിർത്തു. പക്ഷെ ജമീലയുടെ പേര് നിർദ്ദേശിച്ചത് മേൽഘടകത്തിൽ നിന്നാണെന്ന് ജില്ലാ സെക്രട്ടറിയേ‌റ്റിനെ നേതാക്കൾ അറിയിച്ചു. തരൂരും കോങ്ങാടും ജില്ലയിലെ സംവരണ മണ്ഡലങ്ങളാണ്.

തൃത്താലയിൽ വി.ടി ബൽറാമിനെതിരെ നീണ്ട ചർച്ചകൾക്ക് ശേഷം എം.ബി രാജേഷിനെ മത്സരിപ്പിക്കാൻ തീരുമാനിച്ചു. എന്നാൽ ഒരു വിഭാഗം ഈ തീരുമാനത്തെ ചോദ്യം ചെയ്‌തെങ്കിലും ബൽറാമിനെ തോൽപ്പിച്ച് മണ്ഡലം പിടിച്ചെടുക്കാൻ രാജേഷിന് കഴിയുമെന്നാണ് ജില്ലാ സെക്രട്ടറിയേ‌റ്റ് വിലയിരുത്തിയത്.

കോങ്ങാട് ഡി.വൈ.എഫ്.ഐ പാലക്കാട് ജില്ലാ അദ്ധ്യക്ഷൻ സി.പി സുമോദിനെയും, മലമ്പുഴയിൽ പാർട്ടി സംസ്ഥാന സെക്രട്ടറി എ.വിജയരാഘവനെയും ജില്ലാ സെക്രട്ടറിയേ‌റ്റ് നിർദ്ദേശിച്ചു. പാലക്കാട് സീ‌റ്റിൽ എ.പ്രഭാകരൻ, പാർട്ടി പാലക്കാട് ജില്ലാസെക്രട്ടി സി.കെ രാജേന്ദ്രൻ എന്നിവരുടെ പേരുകളാണുള‌ളത്. ഒറ്റപ്പാലത്ത് നിർദ്ദേശിച്ചത് സ്ഥലം എം.എൽ.എ ഉണ്ണിയുടെതും ഷൊർണ്ണൂരിൽ പി.കെ ശശി എം.എൽ.എയുടെയും തന്നെ പേരുകളാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PALAKKAD, A VIJAYARAGAVAN, K P JAMEELA, MB RAJESH, PK SASI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY