ന്യൂഡൽഹി: പാലക്കാട്ട് ആർഎസ്‌എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതി അബ്‌ദുൾ സലാമിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ജസ്റ്റിസ് എം എം സുന്ദരേഷ്, ജസ്റ്റിസ് പി ബി വരാലെ എന്നിവരുടെ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. കേസിലെ മൂന്ന് ദൃക്‌സാക്ഷികളുടെയും വിസ്‌താരം കഴിഞ്ഞ സാഹചര്യത്തിലാണ് ജാമ്യം നൽകിയത്.
കഴിഞ്ഞ നാല് വർഷമായി ജയിലിൽ കഴിയുകയാണെന്നും സാക്ഷിവിസ്‌താരം കഴിഞ്ഞ സാഹചര്യത്തിൽ ജാമ്യം നൽകണമെന്നും അബ്‌ദുൾ സലാമിനായി ഹാജരായ മുതിർന്ന അഭിഭാഷകൻ ആർ ബസന്ത്, വിഷ്‌ണു പി എന്നിവർ വാദിച്ചു. എന്നാൽ, പ്രതി സാക്ഷികളെ സ്വാധീനിക്കുമെന്ന് സംസ്ഥാന സർക്കാരിനായി ഹാജരായ സ്റ്റാൻഡിംഗ് കോൺസൽ അൽജോ കെ ജോസഫ് വാദിച്ചു. പക്ഷേ, സുപ്രീം കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
2022 നവംബർ 15ന് രാവിലെയാണ് കിണാശേരി മമ്പ്രത്ത് വച്ച് എലപ്പുള്ള ഇടപ്പുകുളം സ്വദേശിയും തേനാരി ആർഎസ്‌എസ് ബൗദ്ധിക് പ്രമുഖുമായ സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്. ബൈക്കിൽ ഭാര്യയ്‌ക്കൊപ്പം സഞ്ചരിക്കുകയായിരുന്ന സഞ്‌ജിത്തിനെ കാറിലെത്തിയ അക്രമി സംഘം ഇടിച്ചുവീഴ്‌ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പോപ്പുലർ ഫ്രണ്ട്, എസ്‌ഡിപിഐ പ്രവർത്തകരാണ് സഞ്ജിത്തിനെ കൊലപ്പെടുത്തിയത്. 24പേരാണ് കേസിലെ പ്രതികൾ.
The Supreme Court has granted bail to Abdul Salam, the first accused in the murder case of RSS worker Sanjith in Palakkad. The court considered that three eyewitnesses had already been examined. Salam had been in custody for around four years. The prosecution opposed bail, citing concerns about influencing witnesses.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |