SignIn
Kerala Kaumudi Online
Tuesday, 29 September 2026 8.35 PM IST

ഡൽഹിയിൽ കെട്ടിടം തകർന്നുവീണ് പാലക്കാട് സ്വദേശിക്ക് ദാരുണാന്ത്യം; നാലുപേർക്ക് ഗുരുതര പരിക്ക്

READ ENGLISH VERSION
satheeshan
അപകടത്തിൽ മരിച്ച പാലക്കാട് സ്വദേശി സതീശൻ

ന്യൂഡൽഹി: ഡൽഹി താഹിർപുരിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ പാലക്കാട് സ്വദേശിയായ മലയാളിക്ക് ദാരുണാന്ത്യം. ദിൽഷാദ് ഗാർഡന് സമീപം വൈകിട്ട് നാലരയോടെയാണ് അപകടമുണ്ടായത്. പാലക്കാട് സ്വദേശി സതീശനാണ് മരിച്ചത്. തകർന്ന കെട്ടിടത്തിനുള്ളിൽ കുടുങ്ങിയ സതീശനെ രക്ഷാപ്രവർത്തകർ പുറത്തെടുത്ത് ഉടൻ തന്നെ ദിൽഷാദ് ഗാർഡനിലെ രാജീവ് ഗാന്ധി സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരുടെ നില ഗുരുതരമാണെന്നാണ് വിവരം.

സതീശന്റെ മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷമായിരിക്കും മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുക. കെട്ടിടത്തിൽ ബേക്കറി ബോർമ്മ നടത്തിയിരുന്നത് സതീശനായിരുന്നു. സബിതയാണ് ഭാര്യ. ഡൽഹി സർവകലാശാലയിൽ ഒന്നാം വർഷ ബിരുദ വിദ്യാർഥിനിയായ മകളുണ്ട്.

English Summary

A Palakkad native, Satheesh, died after a building collapsed in Tahirpur, Delhi, near Dilshad Garden. He was rescued from the debris and taken to Rajiv Gandhi Super Speciality Hospital, where doctors confirmed his death.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUILDING COLLAPSE, DELHI, LATESTNEWS, PALAKKAD NATIVE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360