പാലക്കാട്: ടർഫിൽ ഫുട്‌ബോൾ കളിക്കുന്നതിനിടെ പ്ലസ് വൺ വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു. ശ്രീകൃഷ്‌ണപുരം സ്വദേശി ദിൽരാജ് (16) ആണ് മരിച്ചത്. തോട്ടര എൽപി സ്‌കൂളിന് സമീപം കോട്ടയിൽ രാജൻ - ദീപ ദമ്പതികളുടെ മകനാണ് ദിൽരാജ്. ഇന്നലെ രാത്രി പത്ത് മണിയോടെ ആയിരുന്നു സംഭവം. എല്ലാ വെള്ളി, ശനി ദിവസങ്ങളിലും ദിൽരാജ് സുഹൃത്തുക്കൾക്കൊപ്പം കരിമ്പുഴയിലെ ടർഫിൽ കളിക്കാൻ പോകാറുണ്ടായിരുന്നു.
ഇന്നലെ ടർഫിലെത്തി കളി തുടങ്ങി അഞ്ച് മിനിട്ടിന് ശേഷം ദിൽരാജ് തലകറങ്ങി വീഴുകയായിരുന്നു. കാൽ തട്ടി വീണുവെന്നാണ് സുഹൃത്തുക്കൾ ആദ്യം കരുതിയത്. മുഖത്ത് വെള്ളം തളിച്ചെങ്കിലും ബോധം വന്നില്ല. തുടർന്ന് ഉടൻതന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു.
A 16-year-old Plus One student from Sreekrishnapuram, Dilraj, died after collapsing while playing football at a turf in Karimpuzha, Palakkad. He reportedly fell unconscious about five minutes after starting the game. Friends rushed him to a nearby private hospital, but doctors confirmed his death.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |