മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അഹാന കൃഷ്ണ. സിനിമയുടെ തിരക്കുകളിൽ നിന്ന് മാറി താരം ഇപ്പോൾ ആതിരപ്പിള്ളിയിൽ അവധിയാഘോഷിക്കുകയാണ്.ഇൻസ്റ്റാഗ്രാമിൽ സജീവമായ താരം നിരവധി ചിത്രങ്ങളാണ് ആരാധകർക്കായി പങ്കുവച്ചിരിക്കുന്നത്. ആതിരപ്പിള്ളിയുടെ വെള്ളച്ചാട്ടത്തിന് കീഴെ മുട്ടുകുത്തിനിന്നു വെള്ളത്തിൽ കളിക്കുന്ന മനോഹരമായ ചിത്രമാണ് ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്നത്. നിമിഷനേരം കൊണ്ട് ചിത്രം തരംഗമായി. ചില കാര്യങ്ങൾ നമുക്ക് വിലപ്പെട്ടതാണ് ഇവിടുത്തെ അമ്പരപ്പിക്കുന്ന ആതിരപ്പിള്ളി വെള്ളച്ചാട്ടം പോലെയെന്നാണ് ചിത്രത്തിന് താഴെ അഹാന കുറിച്ചിരിക്കുന്നത്. ഇതിനു മുൻപും ആതിരപ്പിള്ളിയിലെ ചിത്രങ്ങൾ താരം പങ്കുവച്ചതിന് നിറഞ്ഞ സ്വീകാര്യത ലഭിച്ചിരുന്നു. അഹാന ടൈറ്റിൽ റോളിൽ എത്തുന്ന നാൻസി റാണിയാണ് ഇനിതാരത്തിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം. പ്രശോഭ് വിജയൻ സംവിധാനം ചെയ്ത ഷൈൻ ടോം ചാക്കോ ചിത്രം അടിയിലും അഹാനയാണ് നായിക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |