SignIn
Kerala Kaumudi Online
Sunday, 20 September 2026 8.32 AM IST

റഹ്‌മാന്റെ എതിരെ തൊടുപുഴയിൽ

rahman

റഹ്‌മാൻ നായകനാകുന്ന എതിരെയുടെ ചിത്രീകരണം മേയ് രണ്ടാം വാരം തൊടുപുഴയിൽ ആരംഭിക്കും. കെ. മധു സംവിധാനം ചെയ്ത ബാങ്കിംഗ് ഹവേഴ്സ‌് 10 ടു 4 എന്ന ചിത്രത്തിന്റെ രചയിതാക്കളിലൊരാളായ അമൽ കെ. ജോബി സംവിധായകനാകുന്ന ഈ ചിത്രത്തിൽ ഗോകുൽ സുരേഷ് ഗോപി, വിജയ് ഡെന്നീസ്, മണിയൻപിള്ള രാജു, ശാന്തികൃഷ്ണ, ഇന്ദ്രൻസ്, ഡോ. റോണി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഒരു ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഭവങ്ങൾ ആവിഷ്കരിക്കുന്ന ഈ ത്രില്ലർ നിർമ്മിക്കുന്നത് മോഹൻലാൽ - ജിത്തു ജോസഫ് ടീമിന്റെ റാമിലൂടെ നിർമ്മാണ രംഗത്തേക്കെത്തുന്ന അഭിഷേക് ഫിലിംസിന്റെ ബാനറിൽ രമേഷ് പി. പിള്ളയാണ്. അമൽ കെ. ജോബിയുടെയും അമൽ ദേവ് കെ. ആറിന്റെയും കഥയ്ക്ക് തിരക്കഥയും സംഭാഷണവുമെഴുതുന്നത് സേതുവാണ്. സംഗീതം: കേദാർ, വിഷ്ണു നാരായണൻ ഛായാഗ്രഹണവും നിഖിൽ വേണു ചിത്രസംയോജനവും നിർവഹിക്കുന്നു. ചീഫ് അസോസിയേറ്റ് ഡയറക്ടർ: കുടമാളൂർ രാജാജി, നിർമ്മാണ നിർവഹണം: അലക്സ്. ഇ. കുര്യൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAHMAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY