SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.24 PM IST

16 വരെ ശക്തമായ മഴ

Increase Font Size Decrease Font Size Print Page
rain

തിരുവനന്തപുരം: സംസ്ഥാനത്ത് 16 വരെ ശക്തമായ മഴയ്ക്ക് സാദ്ധ്യത. മഴയുടെ പശ്ചാത്തലത്തിൽ ഇന്നും നാളെയും ഇടുക്കി ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കുപടിഞ്ഞാറൻ, കിഴക്കൻ അറബിക്കടലിൽ മണിക്കൂറിൽ 40 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനു സാദ്ധ്യതയുള്ളതിനാൽ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല.

അറബിക്കടലിൽ ലക്ഷദ്വീപിന് സമീപം 14ന് രൂപപ്പെടുന്ന ന്യൂനമർദ്ദം ശക്തി പ്രാപിച്ച് ചുഴലിക്കാറ്റാകും. ഇത് കേരളത്തിന് ഭീഷണിയാകില്ലെങ്കിലും വൈകുന്നേരങ്ങളിൽ ശക്തമായ ഇടിയോടെ മഴയ്ക്ക് സാദ്ധ്യതയുണ്ട്.

TAGS: RAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY