SignIn
Kerala Kaumudi Online
Tuesday, 22 September 2026 3.39 AM IST

സംസ്ഥാനത്ത് വാക്സിനെടുത്തത് 1.66 കോടി പേർ

vaccine

തിരുവനന്തപുരം: സംസ്ഥാനത്ത് ഇതുവരെ 1,66,89,600 പേർക്ക് കൊവിഡ് വാക്‌സിൻ നൽകി. ഇതിൽ 1,20,10,450 പേർക്ക് ഒന്നാം ഡോസും 46,79,150 പേർക്ക് രണ്ടാം ഡോസുമാണ് നൽകിയത്. 18 വയസിന് മുകളിലുള്ളവരിൽ 50.04 ശതമാനം പേർക്ക് ഒന്നാം ഡോസും 19.5 ശതമാനം പേർക്ക് രണ്ടാം ഡോസും ലഭ്യമാക്കി. 2011ലെ സെൻസസ് പ്രകാരമുള്ള ജനസംഖ്യയുടെ 35.95 ശതമാനം പേർക്ക് ഒന്നാം ഡോസും 14 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകാനായി. കൂടുതൽ വാക്‌സിൻ എത്തുന്ന മുറയ്ക്ക് പരമാവധി പേർക്ക് വാക്‌സിൻ നൽകാനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പെന്ന് മന്ത്രി വീണാ ജോർജ് വ്യക്തമാക്കി.

സ്ത്രീകളാണ് വാക്‌സിൻ സ്വീകരിച്ചവരിൽ മുന്നിൽ. 86,70,691 പേർ. 80,16,121 പുരുഷൻമാരും വാക്‌സിനെടുത്തു. 18 വയസിനും 44നും ഇടയ്ക്ക് 39,84,992 പേരും 45 നും 60 ഇടയ്ക്ക് 58,13,498 പേരും 60 വയസിന് മേൽ 68,91,110 പേരും വാക്‌സിനെടുത്തു. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർ വാക്‌സിനെടുത്തത്. തൊട്ടുപിന്നിൽ തിരുവനന്തപുരം. സംസ്ഥാനത്തിന് ഇതുവരെ 1,60,87,960 ഡോസ് വാക്‌സിനാണ് ലഭ്യമായത്. സംസ്ഥാനത്ത് ജനുവരി 16 മുതലാണ് കൊവിഡ് വാക്‌സിനേഷൻ ആരംഭിച്ചത്. ജൂൺ അവസാനം മുതൽ 18 വയസിന് മുകളിലുള്ള എല്ലാവർക്കും വാക്‌സിൻ നൽകി തുടങ്ങി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VECCINE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA