SignIn
Kerala Kaumudi Online
Thursday, 19 February 2026 4.56 AM IST

എ.പി.മെഹറലി നിര്യാതനായി

Increase Font Size Decrease Font Size Print Page
meharali

കോഴിക്കോട്: ആകാശവാണി മുൻ സ്റ്റേഷൻ ഡയറക്ടറും എഴുത്തുകാരനുമായ എ.പി.മെഹറലി (81) ഫറോക്ക് ചുങ്കത്തെ വസതിയിൽ നിര്യാതനായി.

നേരത്തെ കോഴിക്കോട്, ദേവികുളം നിലയങ്ങളിൽ പ്രോഗ്രാം മേധാവിയായിരുന്നു. പിന്നീട് കണ്ണൂർ നിലയത്തിൽ സ്റ്റേഷൻ ഡയറക്ടറായി. ആകാശവാണിയിൽ മൂന്നര പതിറ്റാണ്ടോളം പ്രവർത്തിച്ചു. പത്രപ്രവർത്തകൻ, അദ്ധ്യാപകൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

തിരൂരിനടുത്ത് കൂട്ടായിയാണ് സ്വദേശം. ഭ്രംശം, ബലിക്കളം, നീലക്കടൽ, പ്രിയനെത്തേടി, യാത്രാഭംഗം തുടങ്ങിയ റേഡിയോ നാടകങ്ങളും ഡോക്യുമെന്ററികളും ആമിഷ് സ്ഥലികളിലൂടെ വിസ്മയപൂർവ്വം എന്ന യാത്രാവിവരണ കൃതിയും രചിച്ചിട്ടുണ്ട്.

ഭാര്യ: ഫാത്തിമ മെഹറലി. മക്കൾ: മെഹ്ഫിൽ മെഹറലി, മെഹറൂഫ് മെഹറലി (ഇരുവരും യു.എസ്.എ). മരുമക്കൾ: ഹസീന മെഹ്‌ഫിൽ, അൽമാസ് മെഹറൂഫ്.

ഖബറടക്കം ഫറോക്ക് പേട്ട പള്ളി ഖബർസ്ഥാനിൽ നടന്നു.

TAGS: OBITUARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY