മലയാള സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയാണെങ്കിലും കന്നഡ ചിത്രങ്ങളിൽ സജീവമാണ് ഭാവന. താരത്തിന്റെ ഏറ്റവും പുതിയ കന്നഡ ചിത്രം ശ്രീകൃഷ്ണ@ജിമെയിൽ ഡോട് കോം ന്റെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അഭിഭാഷകയായി ഭാവന എത്തുന്ന ചിത്രത്തിൽ ഡാർലിംഗ് കൃഷ്ണയാണ് നായകൻ. സെലക്ടിവായി മാത്രം സിനിമകൾ തിരഞ്ഞെടുക്കുന്ന ഭാവന സമൂഹ മാദ്ധ്യമങ്ങളിൽ സജീവ സാന്നിദ്ധ്യമാണ്. ഇപ്പോളിതാ ഭാവന പങ്കുവച്ച ചുവന്ന ചുരിദാർ അണിഞ്ഞ ചിത്രങ്ങൾ തരംഗമാവുന്നു. ചുവപ്പഴകിൽ തിളങ്ങി നിൽക്കുന്ന ഭാവനയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. എന്ത് ധരിക്കണം എന്ന് സംശയം തോന്നുമ്പോൾ ചുവപ്പ് ധരിക്കണം എന്ന അടിക്കുറിപ്പോടെയാണ് ഭാവന ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ഭർത്താവിനൊപ്പം ബെംഗളൂരുവിലാണ് ഭാവനയുടെ താമസം. ആദം ജോണാണ് ഭാവന അഭിനയിച്ച അവസാന മലയാള ചിത്രം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |