SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.54 PM IST

കെ റെയിൽ : വികസനത്തിന്റെ പേരിലുള്ള ഇടിച്ചുനിരത്തൽ-വി.ഡി.സതീശൻ

Increase Font Size Decrease Font Size Print Page

vd-satheesan

തിരുവനന്തപുരം: വികസനത്തിന്റെ പേരിൽ നാടിനെ ഇടിച്ചുനിരത്തലാണ് കെ- റെയിൽ പദ്ധതിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിയമസഭയിൽ ആരോപിച്ചു. പദ്ധതിയെ എതിർക്കുന്നവർക്ക് ദേശവിരുദ്ധരുമായി ബന്ധമുണ്ടെന്ന മുഖ്യമന്ത്രിയുടെ നിലപാട് നരേന്ദ്ര മോദിയെപ്പോലുള്ള ഏകാധിപതിയുടേതാണെന്നും അദ്ദേഹം പറഞ്ഞു.

പദ്ധതിക്കായി 1,24,000 കോടി കണ്ടെത്തേണ്ടി വരും. ഏരിയൽ സർവ്വേ കൃത്യമല്ല. ഇരുപതിനായിരത്തിലധികം കുടുംബങ്ങൾ ഒഴിയേണ്ടി വരും. പാരിസ്ഥിതിക സാമൂഹിക ആഘാത പഠനം നടത്തിയിട്ടില്ല. കെ -റെയിൽ നടപ്പാക്കിയാൽ ഇനിയൊരു പ്രളയത്തിൽ വെള്ളം ഒലിച്ചു പോകില്ല. റെയിൽവേയുടെ അനുമതി ലഭിച്ചിട്ടേ ഭൂമി ഏറ്റെടുക്കാവൂ. അതിന് മുമ്പ്, എത്ര കെട്ടിടങ്ങൾ പോകുമെന്ന് കൃത്യമായ പഠനം നടത്തണമെന്നും സതീശൻ പറഞ്ഞു. ഭൂമിക്ക് വേണ്ടിയുള്ള സമരമാണ് ബംഗാളിലെ ഇടത് ഭരണത്തിന് അവസാനം കുറിച്ചതെന്ന് ഡോ: എം.കെ. മുനീർ പറഞ്ഞു..നിങ്ങൾ കൊയ്യും വയലെല്ലാം ജിക്ക കൊണ്ടുപോകും .. പ്രായോഗികതയില്ലാത്ത അക്കാഡമീഷ്യൻമാരുടെ അഭിപ്രായം കേൾക്കുന്നത് സർക്കാരിന് തിരിച്ചടിയാവുമെന്നും മുനീർ മുന്നറിയിപ്പ് നൽകി.

TAGS: VD SATHEESAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY