SignIn
Kerala Kaumudi Online
Tuesday, 22 September 2026 2.48 AM IST

മുസ്ലിം യൂത്ത് ലീഗ് ഭാരവാഹി തിരഞ്ഞെടുപ്പ്: മുനവറലി വീണ്ടും പ്രസിഡന്റ്, പി.കെ. ഫിറോസ് ജനറൽ സെക്രട്ടറി

firoz

കോഴിക്കോട്: മുസ്ളിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റായി പാണക്കാട് മുനവറലി ശിഹാബ് തങ്ങളെയും ജനറൽ സെക്രട്ടറിയായി പി.കെ.ഫിറോസിനെയും കൗൺസിൽ യോഗം വീണ്ടും തിരഞ്ഞെടുത്തു. പി. ഇസ്മായിലാണ് (വയനാട്) ട്രഷറർ. മുജീബ് കാടേരി, ഫൈസൽ ബാഫഖി തങ്ങൾ, അഷ്റഫ് ഇടനീർ, കെ.എ. മാഹിൻ എന്നിവരെ വൈസ് പ്രസിഡന്റുമാരായും സി.കെ. മുഹമ്മദലി, അഡ്വ.നസീർ കാര്യറ, ഗഫൂർ കോൽക്കളത്തിൽ, ടി.പി.എം. ജിഷാൻ എന്നിവരെ സെക്രട്ടറിമാരായും തിരഞ്ഞെടുത്തു.

ഭാരവാഹികളുടെ എണ്ണം 17 ൽ നിന്ന് 11 ആയി കുറച്ചു. സീനിയർ വൈസ് പ്രസിഡന്റ് സ്ഥാനവും ഒഴിവാക്കി. സെക്രട്ടറിമാർ ഏഴിൽ നിന്ന് നാലായി. ഭാരവാഹി ലിസ്റ്റിൽ വനിതാ പ്രാതിനിധ്യമില്ല. മുസ്ളിംലീഗിന്റെ പോഷക സംഘടനകളിൽ 20 ശതമാനം പ്രാതിനിധ്യം നൽകാൻ മഞ്ചേരിയിൽ ചേർന്ന പ്രവർത്തക സമിതി തീരുമാനിച്ചിരുന്നു. എന്നാൽ ഈ നിർദ്ദേശം യൂത്ത് ലീഗിൽ നടപ്പായില്ല.

കോഴിക്കോട് ലീഗ് ഹൗസിൽ ചേർന്ന സംസ്ഥാന കൗൺസിൽ യോഗത്തിൽ റിട്ടേണിംഗ് ഓഫീസർമാരായ പി.എം.എ. സലാം, സി.മമ്മൂട്ടി എന്നിവർ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി. മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി യോഗം ഉദ്ഘാടനം ചെയ്തു. മുസ്ലിംലീഗ് ദേശീയ ട്രഷറർ പി.വി. അബ്ദുൾ വഹാബ് എം.പി, യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. വി.കെ. ഫൈസൽ ബാബു തുടങ്ങിയവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MUSLIM LEAUGE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA