SignIn
Kerala Kaumudi Online
Friday, 16 October 2026 4.11 AM IST

ജൂനിയർ എൻ.ടി.ആറും പ്രശാന്ത് നീലും ഒന്നിക്കുന്നു

kk

കെ.ജി.എഫ് സംവിധായകൻ പ്രശാന്ത് നീലും ജൂനിയർ എൻ.ടി.ആറും ഇതാദ്യമായി ഒന്നിക്കുന്നു. പാൻ ഇന്ത്യ സിനിമയായി ഒരുങ്ങുന്ന ചിത്രം നിർമ്മിക്കുന്ന മൈത്രി മൂവി മേക്കേഴ്‌സും എൻ.ടി.ആർ ആർട്സും ചേർന്നാണ് . പ്രശാന്ത് നീലിന്റെ സ്വപ്ന നായകനാണ് ജൂനിയർ എൻ.ടി.ആർ.

ജനതാ ഗാരേജിനു ശേഷം കൊരട്ടാല ശിവയും ജൂനിയർ എൻ.ടി.ആറും ഒന്നിക്കുന്ന ചിത്രവും പ്രഖ്യാപിച്ചിട്ടുണ്ട്.അതേസമയം കെ. ജി.എഫ് 3 ന്റെ ജോലികളിലേക്ക് പ്രശാന്ത് നീൽ പ്രവേശിച്ചു. ഒക് ടോബറിൽ ചിത്രീകരണം ആരംഭിക്കും. രണ്ടാം ഭാഗത്തിൽ അഭിനയിച്ച താരങ്ങൾ എല്ലാവരും മൂന്നാം ഭാഗത്തിലും ഉണ്ടാവും. പ്രഭാസ് നായകനായി അഭിനയിക്കുന്ന സലാർ ആണ് റിലീസിന് ഒരുങ്ങുന്ന പ്രശാന്ത് നീൽ ചിത്രം. സുപ്രധാന വേഷത്തിൽ പൃഥ്വിരാജ് എത്തുന്നു. അടുത്ത വർഷം സലാർ റിലീസ് ചെയ്യാനാണ് ആലോചന.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JUNIOR NTR, PRASANTH NEIL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY