ജയ്ഭീം എന്ന ചിത്രത്തിനുശേഷം സൂര്യയും സംവിധായകൻ ജ്ഞാനവേലും ഒന്നിക്കുന്നു. ബാല സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഭിനയിച്ചുവരുന്ന സൂര്യ ഇതിനു ശേഷം ജ്ഞാനവേലും സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജോയിൻ ചെയ്യും. സൂര്യയുടെ ഉടമസ്ഥതയിലെ 2 ഡി എന്റർടെയ്ൻമെന്റിന്റെ ബാനറിലാണ് നിർമ്മാണം. കഴിഞ്ഞ വർഷം നവംബർ 2ന് ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് ജയ് ഭീം റിലീസ് ചെയ്തത്. അഭിഭാഷക വേഷത്തിൽ സൂര്യ എത്തിയ ചിത്രത്തിൽ മലയാളി താരം ലിജോമോൾ ജോസ് സെങ്കിനി എന്ന കഥാപാത്രത്തിലൂടെ മിന്നുന്ന പ്രകടനം കാഴ്ചവച്ചു. എസ്.ആർ. കതിർ ഛായാഗ്രഹണം നിർവഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |