SignIn
Kerala Kaumudi Online
Thursday, 19 February 2026 1.35 AM IST

പ്രളയം നേരിടാൻ വാർ റൂം ഒരുക്കി കെ.എസ്.ഇ.ബി

Increase Font Size Decrease Font Size Print Page
kseb-war-room
കെ.എസ്.ഇ.ബി. ആസ്ഥാനത്തെ ഹൈടെക് ഡിജിറ്റൽ കൺട്രോൾ റൂം

■ ഇടുക്കിയിലെ ജലനിരപ്പറിയാൻ ലേസർ റഡാർ

തിരുവനന്തപുരം: ഡാമുകളുമായി ബന്ധപ്പെട്ട പ്രളയവും അതിവൃഷ്ടിയും പ്രകൃതി ദുരന്തങ്ങളും നേരിടാൻ ഹൈടെക് വാർ റൂം സജ്ജമാക്കി കെ.എസ്.ഇ.ബി. 50 ലക്ഷം രൂപ മുതൽ മുടക്കി കെൽട്രോണിന്റെ സഹായത്തോടെയുള്ള ഡിജിറ്റൽ സുരക്ഷാ

നിയന്ത്രണത്തിന്റെ ഭാഗമായി, ഇടുക്കി ജലസംഭരിണിയിലെ വെള്ളത്തിന്റെ അളവറിയാൻ ലേസർ റഡാർ സ്ഥാപിക്കും.

തിരുവനന്തപുരം ഡിവിഷനിലെ എല്ലാ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും ഉടൻ ഡിജിറ്റൽ സംവിധാനത്തിന്റെ കീഴിൽ വരും. ബോർഡിന്റെ അടിയന്തിര ഓപ്പറേഷനുകൾ കൺട്രോൾ റൂമിന് നഗര മേഖലകളിൽ നിയന്ത്രിക്കാവുന്ന സാഹചര്യത്തിലേക്ക് 6 മാസത്തിനുള്ളിൽ മാറും. 2018ൽ 483പേരുടെ മരണത്തിനും 31000കോടിയുടെ നഷ്ടത്തിനുമിടയാക്കിയ പ്രളയത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.

മഴക്കാലത്തെ വൈദ്യുതി ആഘാതങ്ങൾ നേരിടുന്നതിനും, ഡാമുകളുടെ നിയന്ത്രണത്തിനും വൈദ്യുതി ഭവൻ ആസ്ഥാനത്തു നിന്നും തത്സമയം

നടപടികളും ഇതുമൂലം സാധിക്കും. കഴിഞ്ഞ വർഷം ഫലപ്രദമായി മഴക്കാലത്ത് ജലസംഭരണം നടത്തുക വഴി 2095 മില്ല്യൺ യൂണിറ്റ് അധികം ഉത്പാദനവും, 1017

കോടിയുടെ അധിക വൈദ്യുതി വില്പനയും ബോർഡിന് സാധ്യമായിരുന്നു.

ഡിജിറ്റൽ

വാർ റൂം

*അത്യാധുനിക ഡിജിറ്റൽ വീഡിയോവാൾ അടക്കമുള്ള സങ്കേതങ്ങളും ആധുനിക കൺട്രോൾ റൂമും ഡിജിറ്റൽ വയർലെസും

*കൺട്രോൾ റൂമിൽ 24 മണിക്കൂറും ഡ്യൂട്ടി ഓഫീസറും അസിസ്റ്റന്റ് ഡ്യൂട്ടി ഓഫീസറും.

*ഡാമുകളുടെ ചുമതലയുള്ള എക്സി. എൻജിനിയർമാർക്ക് ഡിജിറ്റൽ വയർലെസ്സ് സംവിധാനം.

*ഡാം സുരക്ഷാ വിഭാഗം, കെ.എസ്.ഇ.ബി സെക്യൂരിറ്റി, ഡയറക്ടർമാർ എന്നിവർക്കും വയർലസ്

*ഡാമുകളിൽ ജലത്തിന്റെ സംഭരണശേഷി വർദ്ധിക്കുമ്പോഴുള്ള പ്രതിപ്രവർത്തനം അളക്കുന്ന മാപിനികൾ.

*ഇടുക്കിയിൽ 6 സ്ഥലങ്ങളിലായി അത്യന്താധുനിക ഡിജിറ്റൽ ഭൂകമ്പ മാപിനികളും ആക്സിലറോഗ്രാഫുകളും

TAGS: KSEB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY