SignIn
Kerala Kaumudi Online
Sunday, 25 October 2026 3.55 PM IST

തമിഴ്നാട് വീണ്ടും കർക്കശമാക്കി, പ്രതിസന്ധി കേരളത്തിൽ: വില വീണ്ടും കുതിച്ചുയരുന്നു

money

കോട്ടയം: നിർമ്മാണ മേഖല ഇപ്പോൾ പ്രതിസന്ധിയുടെ നടുക്കടലിലാണെന്ന് പറയാം. കരിങ്കല്ല്, പാറപ്പെടി, മെറ്റിൽ അങ്ങനെ സർവ്വതിനും തീവില. ക്വാറി ഉത്പ്പന്നങ്ങളും മറ്റും കേരളത്തിലേക്ക് കൊണ്ടുവരുന്നതിനുള്ള നിയന്ത്രണം തമിഴ്നാട് വീണ്ടും കർക്കശമാക്കിയതോടെയാണ് നിർമ്മാണ വസ്തുക്കളുടെ വില വീണ്ടും കുതിച്ചുയർന്നത്. ഇതോടെ കേരളത്തിൽ വീട് നിർമ്മാണം ഉൾപ്പെടെ വഴിമുട്ടുന്ന സാഹചര്യമായി.

മുഖ്യമന്ത്രി വി.ഡി സതീശൻ തമിഴ്നാട് മുഖ്യമന്ത്രി വിജയ് യുമായി വിഷയം ചർച്ച ചെയ്തിരുന്നു. നിലവിലെ നിരോധനം നീങ്ങുമെന്ന് പ്രതീക്ഷിച്ചെങ്കിലും തീരുമാനം നീളുകയാണ്. ഇതാണ് പ്രതിസന്ധി വീണ്ടും രൂക്ഷമാകാൻ കാരണം. മൂന്നു മാസത്തിനിടെ 1500 രൂപയുടെ വർദ്ധനവാണ് കരിങ്കൽ ഉത്പ്പന്നങ്ങൾക്കുണ്ടായത്. വില നിയന്ത്രിക്കുന്നതിന് സംസ്ഥാന സർക്കാർ ഒരു നടപടിയും സ്വീകരിക്കാത്തതാണ് കൃത്രിമ ക്ഷാമം സൃഷ്ടിച്ച് അടിക്കടി വില ഉയർത്തുന്നതിന് കാരണമെന്നാണ് കരാറുകാരുടെ പരാതി.


കരിങ്കൽ വില (ലോഡിന്): 9500 രൂപ

മെറ്റിൽ (ഒരടിക്ക്): 70 രൂപ

എം സാൻഡ് (ഒരടിക്ക്) : 80 രൂപ


സിമന്റ് വിലയും വർദ്ധിച്ചു

സിമന്റ് വിലയും വിവിധ കമ്പനികൾ വർദ്ധിപ്പിച്ചു. 50 കിലോ ചാക്കിന് 20 മുതൽ 50 വരെ വർദ്ധിച്ചു.


ഇലക്ടിക്ക് സാധനങ്ങൾക്കും തീവില


ചെമ്പിന് വില കൂടിയതോടെ ഇലക്ടിക്ക് വയറിന് വില ഉയർന്നു. കോയിലിന് 1000 രൂപയായിരുന്നത് 1800 വരെയായി. പെയിന്റ് ഉത്പ്പന്നങ്ങളും കൈപൊള്ളിക്കുന്ന സ്ഥിതിയാണ്.


കരാറുകാരുടെ കൈപൊള്ളും


വീടു നിർമ്മാണച്ചെലവ് വർദ്ധിച്ചതിനൊപ്പം നേരത്തേ കരാർ എടുത്തവരുടെ കൈയും പൊള്ളും. സ്ക്വയർ ഫീറ്റിന് 2000 മുതൽ മുകളിലോട്ട് കരാർ എടുത്തവർക്ക് നിർമ്മാണ വസ്തുക്കളുടെ വിലയിലെ 10 മുതൽ 50 ശതമാനം വരെ വർദ്ധന വൻ നഷ്ടമുണ്ടാക്കും. കരാർ പുതുക്കണമെന്ന ആവശ്യം വീട്ടുടമയും കരാറുകാരും തമ്മിലുള്ള തർക്കത്തിനും സംഘർഷത്തിനും വരെ ഇടയാക്കുന്നു.

പഴയ നിരക്കിൽ സർക്കാർ ജോലികൾ ഏറ്റെടുത്ത കരാറുകാർക്ക് വൻ നഷ്ടമുണ്ടാകും. സർക്കാരിന്റെ ശക്തമായ ഇടപെടൽ ഉണ്ടാകണം.

വർഗീസ് കണ്ണമ്പള്ളി (ഗവ.കോൺട്രാക്ടേഴ്സ് അസോസിയേഷൻ നേതാവ്)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TAMIL NADU RESTRICTIONS, KERALA PRICE HIKE, KERALA MARKET CRISIS, TAMIL NADU NEWS, KERALA LATEST NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA