SignIn
Kerala Kaumudi Online
Thursday, 24 September 2026 10.03 PM IST

ഹാജി കെ.എ. പൊറോറ നിര്യാതനായി

news

കുറ്റ്യാടി(കോഴിക്കോട്): സമസ്ത, മുസ്ലിംലീഗ് നേതാവും കുറ്റ്യാടി മുസ്ലിം യത്തീംഖാന പ്രസിഡന്റും കായക്കൊടി ഗ്രാമപഞ്ചായത്ത് മുൻ അംഗവുമായ ഹാജി കെ.എ. പൊറോറ (83) നിര്യാതനായി. മത, സാമൂഹ്യ, വിദ്യാഭ്യാസ രംഗത്തെ നിറസാന്നിദ്ധ്യമായിരുന്നു. എസ്.എം.എഫ് കുറ്റ്യാടി മേഖല കമ്മിറ്റി ഉപദേശക സമിതിയംഗം, കടമേരി റഹ്മാനിയ്യ കോളേജ് ഗവേണിംഗ് ബോഡിഅംഗം, കായക്കൊടി എ.എം.യു.പി സ്കൂൾ മാനേജർ, കായക്കൊടി കെ.പി.ഇ.എസ് ഹയർസെക്കൻഡറി സ്കൂൾ മാനേജിംഗ് കമ്മിറ്റി ട്രഷറർ, സ്വതന്ത്ര കർഷകസംഘം സംസ്ഥാന കമ്മിറ്റിഅംഗം, കായക്കൊടി ജുമാ മസ്ജിദ് കമ്മിറ്റി അംഗം, ലിവാഉൽ ഇസ്‌ലാം മദ്റസ കമ്മിറ്റി അംഗം, കായക്കൊടി മുസ്‌ലിം റിലീഫ് കമ്മിറ്റി ഉപദേശക സമിതിഅംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. എസ്.വൈ.എസ് സംസ്ഥാന, ജില്ലാ കമ്മിറ്റി അംഗം, കായക്കൊടി കെ.പി.ഇ.എസ് ഹയർസെക്കൻഡറി സ്കൂൾ കമ്മിറ്റി പ്രസിഡന്റ്, അടുക്കത്ത് എം.എ.എം.യു.പി സ്കൂൾ മാനേജർ, സ്വതന്ത്ര കർഷകസംഘം കോഴിക്കോട് ജില്ലാപ്രസിഡന്റ്, കായക്കൊടി ജുമാമസ്ജിദ് കമ്മിറ്റി വൈസ് പ്രസിഡന്റ്, കായക്കൊടി മുസ്ലിം റിലീഫ് കമ്മിറ്റി സ്ഥാപക സെക്രട്ടറി, മുസ്ലിംലീഗ് നാദാപുരം നിയോജകമണ്ഡലം പ്രവർത്തകസമിതി അംഗം, കായക്കൊടി പഞ്ചായത്ത് മുസ്ലിംലീഗ് ട്രഷറർ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: കുഞ്ഞാമി ഹജ്ജുമ്മ. മക്കൾ: മുഹമ്മദ് ബഷീർ, നസീർ, മുഹമ്മദ് ജാബിർ, സുലൈഖ, റംല, ജുവൈരിയ. മരുമക്കൾ: മൊയ്തു (കടമേരി), ഇക്ബാൽ (വളയന്നൂർ), സമീഹ, നജില, നസീറ, മുഹമ്മദ് ബഷീർ (കിഴക്കൻ പേരാമ്പ്ര).

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OBITUARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA