SignIn
Kerala Kaumudi Online
Thursday, 24 September 2026 10.48 PM IST

സൂ​ര്യ​ ​കൃ​ഷ്ണ​മൂ​ർ​ത്തി​ക്ക് വിട,​  സംസ്കാരം ഔ​ദ്യോ​ഗി​ക​ ​ബ​ഹു​മ​തി​ക​ളോ​ടെ​

soory-
അന്ത്യകർമങ്ങൾക്കായി തിരുവനന്തപുരം ശാന്തികവാടത്തിലെത്തിച്ച സൂര്യ കൃഷ്ണമൂർത്തിയുടെ ഭൗതീകശരീരത്തിന് പൊലീസ് സേനാംഗങ്ങൾ ഗാർഡ് ഓഫ് ഓണർ നൽകിയപ്പോൾ.

തി​രു​വ​ന​ന്ത​പു​രം​:​ ​ക​ല​യ്ക്കു​വേ​ണ്ടി​ ​ജീ​വി​തം​ ​സ​മ​ർ​പ്പി​ച്ച​ ​സൂ​ര്യ​ ​കൃ​ഷ്ണ​മൂ​ർ​ത്തി​ക്ക് ​നാ​ടി​ന്റെ​ ​അ​ന്ത്യാ​ഞ്ജ​ലി.​ വൈ​കി​ട്ട് 6.45​ന് ​തൈ​ക്കാ​ട് ​ശാ​ന്തി​ക​വാ​ട​ത്തി​ൽ​ ​ന​ട​ന്ന​ ​സം​സ്കാ​ര​ച്ച​ട​ങ്ങി​ൽ​ ​മ​രു​മ​ക​ൻ​ ​ച​ന്ദ​ൻ​കു​മാ​ർ​ ​ചി​ത​യ്ക്ക് ​തീ​കൊ​ളു​ത്തി.​ 11​ ​ദി​വ​സം​ ​നീ​ണ്ടു​നി​ൽ​ക്കു​ന്ന​ ​സൂ​ര്യ​ ​നൃ​ത്ത,​ ​സം​ഗീ​തോ​ത്സ​വത്തിലെ പരിപാടികൾ ആരംഭിക്കുന്ന സമയവും 6.45​നായിരുന്നു .​ ​ബു​ധ​നാ​ഴ്ച​ ​സൂ​ര്യ​ ​കൃ​ഷ്ണ​മൂ​ർ​ത്തി​ ​ഈ​ ​ലോ​ക​ത്തോ​ട് ​വി​ട​ ​പ​റ​ഞ്ഞ​തും​ ​അ​തേ​ ​സ​മ​യ​ത്താ​ണ് ​എ​ന്ന​തും​ ​മ​റ്റൊ​രു​ ​യാ​ദൃ​ശ്ചി​ക​ത.

സൂര്യ​ ​കൃ​ഷ്ണ​മൂ​ർ​ത്തി​യു​ടെ​ ​ക​ലാ​സ​പ​ര്യ​യു​ടെ​ ​അ​ട​യാ​ള​മാ​യ​ ​സൂ​ര്യ​ ​ഗ​ണേ​ശ​ത്തി​ൽ​ ​ഇ​ന്ന്​ ​രാ​വി​ലെ​ ​ഏ​ഴു​മു​ത​ൽ​ ​പൊ​തു​ദ​ർ​ശ​ന​ത്തി​ന് ​വ​ച്ച​ ​ഭൗ​തി​ക​ദേ​ഹ​ത്തി​ൽ​ ​സാ​മൂ​ഹി​ക,​​​ ​രാ​ഷ്ട്രീ​യ​ ​രം​ഗ​ത്തെ​ ​പ്ര​മു​ഖ​ർ​ ​ആ​ദ​രാ​ഞ്ജ​ലി​യ​ർ​പ്പി​ച്ചു. മ​ന്ത്രി​മാ​രാ​യ​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല,​ ​സി.​പി.​ജോ​ൺ,​ ​സ​ണ്ണി​ജോ​സ​ഫ്,​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​പി​ണ​റാ​യി​ ​വി​ജ​യ​ൻ,​ ​സ്പീ​ക്ക​ർ​ ​തി​രു​വ​ഞ്ചൂ​ർ​ ​രാ​ധാ​കൃ​ഷ്ണ​ൻ,​ ​എം.​പി​മാ​രാ​യ​ ​എ.​എ.​റ​ഹീം,​ ​അ​ടൂ​ർ​ ​പ്ര​കാ​ശ്,​ ​ഷാ​ഫി​ ​പ​റ​മ്പി​ൽ,​ ​എം.​എ​ൽ.​എ​മാ​രാ​യ​ ​ജി.​ആ​ർ.​അ​നി​ൽ,​ ​എം.​വി​ൻ​സ​ന്റ്,​ ​വി.​മു​ര​ളീ​ധ​ര​ൻ,​ ​കെ.​എ​ൻ.​ബാ​ല​ഗോ​പാ​ൽ,​ ​വി.​ജോ​യ്,​ ​മേ​യ​ർ​ ​വി.​വി.​രാ​ജേ​ഷ്,​ ​സി.​പി.​ഐ​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​ബി​നോ​യ് ​വി​ശ്വം,​ ​സം​വി​ധാ​യ​ക​ൻ​ ​അ​ടൂ​ർ​ ​ഗോ​പാ​ല​കൃ​ഷ്ണ​ൻ,​ ​പ്ര​ഭാ​വ​ർ​മ്മ,​ ​മു​രു​ക​ൻ​ ​കാ​ട്ടാ​ക്ക​ട,​ ​ജോ​ർ​ജ്ജ് ​ഓ​ണ​ക്കൂ​ർ,​ ​ടി.​കെ.​എ.​നാ​യ​ർ,​ ​മു​ൻ​ ​ബി​ഷ​പ്പ് ​സൂ​സ​പാ​ക്യം,​ ​ന​മ്പി​നാ​രാ​യ​ണ​ൻ,​ ​ന​ടി​മാ​രാ​യ​ ​ന​വ്യ​നാ​യ​ർ,​ ​ല​ക്ഷ്മി​ ​ഗോ​പാ​ല​സ്വാ​മി,​ ​ആ​ശാ​ശ​ര​ത്,​ ​ര​ച​ന​ ​നാ​രാ​യ​ണ​ൻ​കു​ട്ടി,​ ​ജ​ല​ജ,​ ​കാ​ർ​ത്തി​ക,​ ​ചി​പ്പി,​ ​ന​ട​ന്മാ​രാ​യ​ ​ന​ന്ദു,​ ​മ​ണി​യ​ൻ​പി​ള്ള​ ​രാ​ജു,​ ​അ​ല​ൻ​സി​യ​ർ,​ ​മ​ധു​പാ​ൽ,​ ​കോ​ൺ​ഗ്ര​സ് ​നേ​താ​വ് ​പാ​ലോ​ട് ​ര​വി,​ ​ചെ​റി​യാ​ൻ​ ​ഫി​ലി​പ്പ്,​ ​കെ.​എ​സ്.​ശ​ബ​രി​നാ​ഥ​ൻ,​ ​പ​ന്ത​ളം​ ​സു​ധാ​ക​ര​ൻ,​ ​എം.​വി​ജ​യ​കു​മാ​ർ,​ ​വി.​ശി​വ​ൻ​കു​ട്ടി,​ ​മു​ല്ല​ക്ക​ര​ ​ര​ത്‌​നാ​ക​ര​ൻ,​ ​വി.​എ​സ്.​ശി​വ​കു​മാ​ർ,​ ​സം​വി​ധാ​യ​ക​ൻ​ ​ജ​യ​രാ​ജ്,​ ​രാ​ജ​സേ​ന​ൻ,​ ​നി​ർ​മ്മാ​താ​വ് ​സു​രേ​ഷ് ​കു​മാ​ർ,​ ​ചി​ത്ര​കാ​ര​ന്മാ​രാ​യ​ ​കാ​ട്ടൂ​ർ​ ​നാ​രാ​യ​ണ​പി​ള്ള,​ ​കാ​ര​യ്ക്കാ​മ​ണ്ഡ​പം​ ​വി​ജ​യ​കു​മാ​ർ,​ ​എ​സ്.​എ​ൻ.​ര​ഘു​ച​ന്ദ്ര​ൻ​ ​നാ​യ​ർ,​ ​മു​ൻ​ ​ക​ള​ക്ട​ർ​ ​ശ്രീ​നി​വാ​സ​ൻ,​ ​ദി​വ്യ​ ​എ​സ്.​അ​യ്യ​ർ,​ ​കെ.​വാ​സു​കി,​ ​കെ.​ഓ​മ​ന​ക്കു​ട്ടി,​ ​ജി.​വേ​ണു​ ​തു​ട​ങ്ങി​യ​വ​ർ​ ​അ​ന്ത്യോ​പ​ചാ​രം​ ​അ​ർ​പ്പി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SOORYAKRISHNAMOORTHY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA